ന്യൂദല്‍ഹി: സിംഗൂരിലെ ജനങ്ങളോട് പ്രത്യാശ കൈവെടിയരുതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിംഗൂരില്‍ റ്റാറ്റ ഗ്രൂപ്പിന്റെ നാനോകാര്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് കര്‍ഷകരില്‍ നിന്നും ആയിരം ഏക്കര്‍ ഭുമി എറ്റെടുത്തിരുന്നു. ഇതിനെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് ഭൂമി തിരികെ എറ്റെടുത്തു ജനങ്ങള്‍ക്ക് നല്‍ക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ കോടതി വിധി റ്റാറ്റ ഗ്രൂപ്പിന് അനുകൂലമായ സ്ഥിതിയ്ക്ക് ജനങ്ങള്‍ക്ക് നിതീ ലഭിയ്ക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രസ്താവനയുമായി മമത രംഗത്ത് വന്നിരിക്കുന്നത്. ജനങ്ങളോട് പ്രത്യാശ വിടരുതെന്ന് സ്വന്തം മണ്ണിലേക്ക് തിരിച്ചുചെല്ലുവാന്‍ കഴിയുമെന്നും ഹബ്ലിയില്‍ റാലിയെ അഭിസംബേധന ചെയ്തുകൊണ്ട് മമത ബാനര്‍ജി പറഞ്ഞു.
സിംഗൂരിലെ ഭുമി നഷ്ടപ്പെട്ട 3659 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ മാസം 3000 രൂപ ധനസഹായം നല്‍കുമെന്നും മമത പറഞ്ഞു. 600 എക്കര്‍ ഭൂമി വ്യാവസായിക ആവശ്യത്തിന് വിട്ടുനല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അവശേഷിക്കുന്ന 400 എക്കര്‍ ജനങ്ങള്‍ക്ക് തിരികെ നല്‍കണമെന്നും മമത ആവശ്യപ്പെട്ടു. താന്‍ വ്യവസായ വിരോധിയല്ലെന്ന് വ്യക്തമാക്കിയായിരുന്നു മമതയുട ആവശ്യം. കഴിഞ്ഞ സിപിഎം സര്‍ക്കാരിന്റെ കാലത്താണ് ഭൂമി എറ്റെടുത്തതിനെത്തുടര്ന്ന് സിംഗൂരില്‍ വന്‍ പ്രക്ഷോഭം അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: