കൊച്ചി: സ്വാമി ഉദിത് ചൈതന്യയുടെ സുകൃതം ഭാഗവതയജ്ഞത്തിന് ഇന്ന് തുടക്കം. യജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ശ്രീകൃഷ്ണവിഗ്രഹവും വഹിച്ചുള്ള ശോഭായാത്ര നടത്തി. എറണാകുളം ശിവക്ഷേത്രത്തില്‍നിന്നും ആരംഭിച്ച ശോഭായാത്ര വൈകുന്നേരം യജ്ഞവേദിയില്‍ എത്തിച്ചേര്‍ന്നു. മേല്‍ശാന്തി വിഷ്ണു എമ്പ്രാന്തിരിയുടെ നേതൃത്വത്തിലാണ് ശോഭായാത്ര നടന്നത്. തുടര്‍ന്ന് ക്ഷേത്രംതന്ത്രി മുരളിനാരായണന് നമ്പൂതിരിപ്പാട് ധ്വജാരോഹണം നിര്‍വഹിച്ചു. കലവറ നിറയ്ക്കല്‍ കര്‍മ്മം ഭക്തജനങ്ങള്‍ നടത്തി.
ടി.എന്‍. നായര്‍, സരളാ വിജയന്, പി.വി. അതികായന്, ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ഡോ. സി.പി. താര, എന്‍. ജയകൃഷ്ണന്, ഹേമാ ദയാനന്ദന്, പി. ശ്രീധരന്, ഡോ. ശ്രീകുമാരി കാവ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
ഇന്ന് വൈകിട്ട് 4 ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വിളംബാര ഘോഷയാത്ര വൈകിട്ട് അഞ്ചിന് നടക്കും. മാതാ അമൃതാനന്ദമയീ മഠം അന്താരാഷ്ട്ര സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം കൊളുത്തും. കേന്ദ്രമന്ത്രി കെ.വി.തോമസ് മുഖ്യാതിഥിയായിരിക്കും. ക്യാന്‍സര്‍ സഹായനിധി ഉദ്ഘാടനം ഡോ.പി.പി.ഗംഗാധരന് നിര്‍വഹിക്കും.
ജസ്റ്റിസ് ആര്.ഭാസ്കരന്, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന് എംഎല്‍എ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ജില്ലാ കളക്ടര്‍ ഷെയ്ക്ക് പരീത്, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, ജസ്റ്റിസ് എം.രാമചന്ദ്രന്, സി.പി.താര, പി.വി.അതികായന്, ചീഫ് കോഡിനേറ്റര്‍ ജയകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും. ടി.എന്‍.നായര്‍ അദ്ധ്യക്ഷത വഹിക്കും. അഞ്ചിന് ഉച്ചയ്ക്ക് 12.30 ന് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണം, ഏഴിന് ഉച്ചയ്ക്ക് 12 ന് സമൂഹവിവാഹം, എട്ടിന് ഉച്ചയ്ക്ക് 12.30 ന് കലാകാരന്മാരെ ആദരിക്കല്‍ ചടങ്ങ്, ഒമ്പതിന് ഉച്ചയ്ക്ക് 12.30 ന് സമാപന സഭയും യജ്ഞപ്രസാദ വിതരണവും. 1.30 ന് മഹാപ്രസാദം ഊട്ട്, ഭജന എന്നിവയോടെ പരിപാടികള്‍ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: