കൊച്ചി: കോള്‍ഗേറ്റ് പാമൊലിവ് മോണയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായകമായ കോള്‍ഗേറ്റ് ടോട്ടല്‍ പ്രോ ഗം ഹെല്‍ത്ത് ടൂത്ത് പേസ്റ്റ് വിപണിയിലിറക്കി. മോണയില്‍ നിന്നുള്ള രക്തസ്രാവം തടയുന്നതിന് സഹായകമാവുമെന്ന് വൈദ്യശാസ്ത്രപരമായി തെളിയിച്ചതാണ് ടൂത്ത് പേസ്റ്റെന്നും കമ്പനി അവകാശപ്പെടുന്നു. മോണരോഗങ്ങള്‍ക്ക് നാലാഴ്ചക്കകം പരിഹാരം നല്‍കുന്നതും മോണയിലെ രക്തസ്രാവം 88 ശതമാനം വരെ പരിഹരിക്കുകയും ചെയ്യും. ദന്തരോഗങ്ങളില്‍ നിന്ന് പല്ലുകളെ സംരക്ഷി ക്കുന്നതിനും ടൂത്ത് പേസ്റ്റ് ഉപകരിക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
കോള്‍ഗേറ്റ് പാമൊലിവും ജി എഫ് കെ മോഡും ചേര്‍ന്ന് രാജ്യത്തെ എട്ട് നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ മൂന്നില്‍ ഒന്ന് ആളുകളിലും മോണരോഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 43 ശതമാനം പേര് മാത്രമാണ് ഡന്റിസ്റ്റിന് സമീപിക്കുന്നത്. 35 ശതമാനം പേര് സ്വയ ചികിത്സയും നടത്തുന്നുവെന്നാണ് സര്‍വേ ഫലം വെളിവാക്കുന്നത്. ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതിയ ടൂത്ത് പേസ്റ്റ് പുറത്തിറക്കുന്നതെന്ന് കമ്പനി മാര്‍ക്കറ്റിങ് ഡയറക്ടര്‍ അജിത് ബാബു പറഞ്ഞു. 150 ഗ്രാം പായ്്ക്കിന് 92 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: