മെല്‍ബണ്‍: ഇന്ത്യന്‍ സാമൂഹ്യ പ്രവര്‍ത്തകയ്ക്ക് ഓസ്ട്രേലിയന്‍ ബഹുമതി. 85കാരിയായ കൃഷ്ണ അറോറയാണ് ഓര്‍ഡര്‍ ഒഫ് ഓസ്ട്രേലിയ മെഡല്‍ പുരസ്കാരത്തിന് അര്‍ഹയായത്. പ്രവാസി സമൂഹത്തിനു നല്കിയ നിസ്തുല സംഭാവനയ്ക്കാണു പുരസ്കാരം.
ഓസ്ട്രേലിയയിലെത്തുന്ന നാട്ടുകാരെ ഒറ്റപ്പെടലില്‍ നിന്നു മുക്തരാക്കാനും സഹായിക്കാനുമുള്ള ശ്രമത്തിന് അംഗീകാരം ലഭിച്ചതില്‍ സന്തോഷവതിയെന്ന് അറോറ പ്രതികരിച്ചു. ഓസ്ട്രേലിയയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന കൃഷ്ണ ദല്‍ഹിയില്‍ ഒരു കാറ്ററിംഗ് കോളേജ് നടത്തി വരികയായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളായി ഓസ്ട്രേലിയയിലാണ്.
‘ഞാന്‍ ഓസ്ട്രേലിയയില്‍ എത്തിയപ്പോള്‍ മനസിലാക്കിയ കാര്യം ഇവിടെ എത്തുന്ന കുടിയേറ്റക്കാര്‍ ഒറ്റപ്പെടുന്നു എന്നാണ്. ഓസ്ട്രേലിയക്കാര്‍ എല്ലാം അവരുടെ ഒഴിവു സമയങ്ങള്‍ സാമൂഹ്യ സേവനത്തിനായി മാറ്റി വയ്ക്കുന്നുണ്ട്. പിന്നെ ഞാന്‍ കൂടുതല്‍ ആലോചിച്ചില്ല, ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയായിരുന്നു’ – കൃഷ്ണ അറോറ അറയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: