മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള വ്യക്തി അണ്ണാ ഹസാരെയെന്ന് സര്‍വേ. ട്രസ്റ്റ് റിസര്‍ച്ച് അഡ്വൈസറി നടത്തിയ സര്‍വേയിലാണ് ഹസാരെയെ ഏറ്റവും വിശ്വസിക്കാവുന്ന വ്യക്തിയായി തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ഹസാരെയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്.
ഏറ്റവും കൂടുതല്‍ വിശ്വസിക്കാവുന്ന മൊബൈല്‍ ഹാന്‍ഡ് സെറ്റ് നോക്കിയ ആണെന്നും സര്‍വേ പറയുന്നു. 211 വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികളേയും കമ്പനികളേയുമാണ് അവാര്‍ഡിന് വേണ്ടിി പരിഗണിച്ചിരിക്കുന്നത്. സര്‍വ്വേ പ്രകാരം രാജ്യത്തെ എക്കാലത്തേയും 35 പ്രശസ്ത വ്യക്തികളില്‍ മഹാത്മാ ഗാന്ധിയുടെ സ്ഥാനം പന്ത്രണ്ടാമതാണ്. ഗാന്ധി കഴിഞ്ഞ് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്താണ് സ്ഥാനം നേടിയിരിക്കുന്നത്.
211 വിഭാഗങ്ങളിലായി രാജ്യത്തെ 1,100 വ്യക്തികളാണ് പട്ടികയിലുണ്ടായിരുന്നത്. ബാങ്കിങ്, ഐ.ടി, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് ഇതിനുവേണ്ടി തെരഞ്ഞെടുത്തത്. ബോളിവുഡ് നടന് അമീര്‍ ഖാനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ കൊല്ലം അഞ്ചാം സ്ഥാനത്തായിരുന്നു അമീര്‍.
സത്യമേവ ജയതേ എന്ന സാമൂഹിക പ്രാധാന്യമുള്ള പരിപാടിയുടെ അവതാരകനായി എത്തിയതാണ് അമീറിന് ഗുണം ചെയ്തത്. രത്തന്‍ ടാറ്റ നാലാം സ്ഥാനത്തും, ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍ അഞ്ചാം സ്ഥാനത്തുമാണ്. യോഗാ ഗുരു ബാബാ രാം ദേവ് പട്ടികയില്‍ പത്താം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: