ഡര്ബന്: ആതിഥേയരായ ദക്ഷിണാഫ്രിക്കയും കേപ് വെര്ഡെയ്ം ആഫ്രിക്കന്‍ കപ്പ് നേഷന്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എയിലെ മൂന്നാം റൗണ്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മൊറോക്കയുമായി സമനില പാലിച്ചും കേപ് വെര്‍ഡെ അംഗോളയെ പരാജയപ്പെടുത്തിയുമാണ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചത്. ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ചാമ്പ്യന്മാരായും കേപ് വെര്‍ഡെ രണ്ടാം സ്ഥാനക്കാരുമായാണ് ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ രണ്ടുതവണ ലീഡ് നേടിയ ശേഷം സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതാണ് മൊറോക്കോക്ക് തിരിച്ചടിയായത്. മത്സരത്തിന്റെ പത്താം മിനിറ്റില്‍ ഇസാം ഇ അഡോയിലൂടെ മൊറോക്കോ ലീഡ് നേടിയെങ്കിലും 71-ാം മിനിറ്റില്‍ മലാന്ഗുവിലൂടെ ദക്ഷിണാഫ്രിക്ക സമനില സ്വന്തമാക്കി. എന്നാല്‍ ഒമ്പത് മിനിറ്റിനുശേഷം ഹഫിദിയിലൂടെ മൊറോക്കോ വീണ്ടും മുന്നിലെത്തി. നാല് മിനിറ്റിനുശേഷം ശേഷം സംഗ്വേനിയിലൂടെ ദക്ഷിണാഫ്രിക്ക സമനില പിടിച്ചു.
മറ്റൊരു മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അംഗോളയെ തകര്‍ത്താണ് കേപ്വെര്ഡെ ഗ്രൂപ്പ് എയില്‍ നിന്ന് ദക്ഷിണാഫ്രിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ യോഗ്യത സ്വന്തമാക്കിയത്. 31-ാം മിനിറ്റില്‍ നാന്‍ഡോയുടെ സെല്‍ഫ് ഗോളോടെ അംഗോളയാണ് മുന്നിലെത്തിയത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച കേപ് വെര്‍ഡെക്ക് വേണ്ടി 81-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ വെറേലയും ഇഞ്ച്വറി സമയത്ത് ഹെല്‍ഡന്‍ റാമോസും ഗോളുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: