ആലുവ: നിരവധിപേരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങിയ പിഡിപിക്കാരനെ പോലീസ് അറസ്റ്റുചെയ്തു. എടത്തല സ്വദേശി ഇസ്മായിലാണ് പിടിയിലായത്. വാഹന ഇടപാടുകളുള്‍പ്പെടെ ഒട്ടേറെ ബിസിനസുകള്‍ നടത്തിയാണ് ഇയാള്പലരില്നിന്നായി കോടിക്കണക്കിന് രൂപ കബളിപ്പിച്ചെടുത്തത്. ഇതിനുശേഷം ഒരു സുപ്രഭാതത്തില്‍ മുങ്ങുകയായിരുന്നു. പരാതി നല്കിയാല് പണം തിരിച്ചുനല്‍കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് ഭീഷണി മുഴക്കുകയുംചെയ്തു. ഇതുമൂലം കാര്യമായ പരാതികള്‍ നല്കാന് പലരും മുന്നോട്ടുവന്നുമില്ല. കഴിഞ്ഞ ദിവസം ഇയാള്‍ നാടുവിട്ടതോടെയാണ് തട്ടിപ്പ് വ്യാപ്തി പുറംലോകമറിഞ്ഞത്. ഇയാളെ കൂടാതെ മറ്റ് ചിലരും കൂടി തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി സൂചനയുണ്ട്. കൂടുതല്‍ പേര് പരാതിയുമായി പോലീസ്സ്റ്റേഷനില്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: