തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കവര്‍ച്ച. ബേക്കറി ജംഗ്ഷനിലെ ഡോ.കെ.കെ.മുഹമ്മദ് ഷരീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവനും പണവും മോഷണം പോയി. ഒരാഴ്ചയ്ക്കുള്ളില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് തലസ്ഥാന നഗരിയില്‍ മോഷണം നടന്നത്.
രണ്ട് ദിവസമായി വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പുറകുവശത്തെ വാതില്‍ തുറന്നുകിടക്കുന്ന നിലയില്‍ കണ്ടത്. വാതില്‍ പാര വെച്ച് കുത്തിത്തുറന്നാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: