ന്യൂദല്‍ഹി: ഹൈന്ദവഭീകരതയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവന പാക്കിസ്ഥാനെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കു എന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി. ഇസ്ലാമിക ഭീകരതയെ പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ മുസ്ലീങ്ങളെയും ഭീകരരായി ആരും വിശേഷിപ്പിക്കില്ലെന്നും ഏത് മതവിശ്വാസത്തില്‍പ്പെട്ടവര്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനെ സഹായിക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് നിതിന്‍ ഗഡ്കരി ഒഴിഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളാണെന്ന് സുബ്രഹ്മണ്യന്‍സ്വാമി പ്രതികരിച്ചു.
ഗഡ്കരിക്കെതിരെ മാധ്യമങ്ങള്‍ സംയുക്തമായി നടത്തിയ പ്രചാരണം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: