ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരായ പി.കരുണാകരന് കമ്മീഷന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇത്തരമൊരു റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലാവ്ലിന് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുടുക്കാര്‍ വി.എസ്, ജഡ്ജിമാരെയും മറ്റും ബന്ധപ്പെട്ടുവെന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിക്ക് നല്കാന് ഇന്നലെ സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. അതേസമയം കരുണാകരന് റിപ്പോര്‍ട്ടിനെ സംബന്ധിച്ച് വിഎസ് ഇന്നലെ പ്രതികരിച്ചിരുന്നു. തനിക്കെതിരായ റിപ്പോര്‍ട്ട് ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നാണ് വി.എസ് പറഞ്ഞത്.
റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്നും ലാവ്ലിന് കേസ് അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും വിഎസ് വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണം നടക്കുന്നതിനിടയില്‍ താന്‍ കേസില്‍ ഇടപെട്ടുവെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും വിഎസ് ചോദിച്ചു. ലാവലിന്‍ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വി.എസ് ശ്രമിച്ചുവെന്നായിരുന്നു കരുണാകരന് കമ്മീഷന് റിപ്പോര്‍ട്ട്.
ദല്ലാള്‍ നന്ദകുമാറുമായി വിഎസിന് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിയുടെ പരിഗണനക്ക് വിടാന്‍ സംസ്ഥാന സമിതി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയായിരിക്കേ വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ് രാജേന്ദ്രന്റെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് കമ്മറ്റിയെ നിയോഗിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് ഇതു സംബന്ധിച്ച് രാജേന്ദ്രന് പരാതി ഉന്നയിച്ചത്.
കേന്ദ്രമന്ത്രി ശിവാരാജ് പാട്ടീലിനെ കാണാന്‍ നന്ദകുമാര്‍ വഴിയൊരുക്കി. എസ്എന്‍സി ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശിവരാജ് പാട്ടീലിനെ കണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതുകൂടാതെ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസുമാരായ കെജി ബാലകൃഷ്ണന്, വികെ ബാലി, എച്ച്എല് ദത്തു എന്നിവരെയും കണ്ടു. ദല്‍ഹിയിലെ ചില അഡ്വക്കേറ്റുമാരുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന സമിതിയില്‍ പങ്കെടുത്ത ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിളളയും അടുത്ത കേന്ദ്ര കമ്മറ്റി ചേരുമ്പോള്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: