ദമാസ്ക്കസ്: ആഭ്യന്തര കലാപം രൂക്ഷമായി കൊണ്ടിരിക്കുന്ന സിറിയയിലെ ജനങ്ങളെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി യു എന്‍. പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍ നിര ലോകരാജ്യങ്ങള്‍ ഒന്നിച്ച് സിറിയയ്ക്ക് മേല്‍സമ്മര്‍ദം ചെലുത്തണമെന്ന് യു എന്‍ ആവശ്യപ്പെട്ടു. സിറിയയിലെ അക്രമം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തിലാണ് രാജ്യത്തെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ പുതിയ നിര്‍ദേശം യു എന്നിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മുന്‍നിര രാജ്യങ്ങള്‍ സിറിയന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും യു എന്‍ വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരപ്രശ്നങ്ങളും അക്രമവും സംബന്ധിച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ സിറിയയിലെ ജനങ്ങളുടെ ജീവിതത്തെ ഇനിയും വളരെ ദോഷകരമായി ബാധിക്കുമെന്ന മുന്‍കരുതലാണ് ഇത്തരമൊരു നിര്‍ദേശം വെയ്ക്കാന്‍ യു എന്നിനെ പ്രേരിപ്പിച്ചത്. അംഗരാജ്യങ്ങള്‍ സിറിയന്‍ പ്രശ്നത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നതിനാല്‍ യു എന്‍ സുരക്ഷാസേനയ്ക്ക് നേരിട്ടൊന്നും ചെയ്യാനാവില്ലെന്ന നിസംഗതയാണ് ഉള്ളത്. ഇക്കാരണത്താലാണ് ലോകത്തെമ്പാടുമുള്ള രാജ്യങ്ങള്‍ സിറിയന്‍ ജനതയ്ക്ക് വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും യു എന്‍ വക്താവ് വ്യക്തമാക്കിയത്.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ സമാധാനപരമായി ആരംഭിച്ച പ്രതിഷേധ സമരം പിന്നീട് 60,000 ത്തിലധികം പേരുടെ മരണത്തിനിടയാക്കി.സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 20,000 സിറിയന്‍ അഭയാര്‍ഥികള്‍ ജോര്‍ദാനിലേക്ക് പലായനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നാണ് ജോര്‍ദാനിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കൂടിയതെന്ന് ജോര്‍ദാന്‍ വിദേശകാര്യമന്ത്രി നാസര്‍ ജുടെ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അഭയാര്‍ഥി പ്രവാഹം ശക്തമായിരിക്കുന്നത് ഇപ്പോഴാണെന്നും അദ്ദേഹം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 6400 അഭയാര്‍ഥികളാണ് അതിര്‍ത്തി കടന്നത്. മാര്‍ച്ച് 2011നു ശേഷം മൂന്നുലക്ഷത്തിലധികം അഭയാര്‍ഥികള്‍ സിറിയയില്‍ നിന്നും എത്തിയതായും നാസര്‍ ജുടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: