തിരുവനന്തപുരം: ജീവിതത്തെ വിമര്‍ശിച്ചുകൊണ്ടുതന്നെ അതിനെ സ്നേഹിക്കാനും കവിതയ്ക്ക് കഴിയണമെന്ന് അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മീഭായ് പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതിഭവന്‍ സംഘടിപ്പിച്ച കാവ്യസായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ബാലുകിരിയത്ത് കവിതകളുടെ അവലോകനം നടത്തി. ഡോ.വിളക്കുടി രാജേന്ദ്രന്, ബാബുകുഴിമറ്റം, കലാംകൊച്ചേറ എന്നിവര്‍ പ്രസംഗിച്ചു. കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍, കെ.സുദര്ശന്, എഴുമാവില്‍ രവീന്ദ്രനാഥ്, കൈക്കുളങ്ങര സ്വാമിനാഥന്, മണിലാല്‍, ആറ്റിങ്ങല്‍ ആര്.പങ്കജാക്ഷന്‍നായര്‍, അനിതാഹരി, പാറക്കുന്നില്‍ സുധാകരന്, പി.ജി.രമാദേവി, അനിതാശരത്, ബാബുരാജ് കല്ലട, പത്മാവതിഅമ്മ, അജിത് പനവിള, അനൂപ് വല്യത്ത്, കുമാരി പൂജ ജി.നായര്‍ എന്നിവര്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: