ഗയ: ബീഹാറില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 യാത്രക്കാര്‍ മരിച്ചു. പത്തു പേര്‍ക്കു ഗുരുതര പരുക്കേറ്റു. ഗയ ജില്ലയിലെ ദോഹി റവന്യു ചെക്ക്പോസ്റ്റിലാണു സംഭവം. വേഗതയില്‍ വന്ന ബസ് ചെക്ക് പോസ്റ്റില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാറില്‍ തട്ടി മറിയുകയായിരുന്നു.
പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുര്‍വ പൊലീസ് സ്റ്റേഷന് പരിധിയിലെ കാലിപഹാരയില് നിന്നു ജാര്‍ഖണ്ഡിലെ റാംഗാര്ഗ് ജില്ലയിലെ രജ്രപ്പ ക്ഷേത്രത്തിലേക്കു പോവുകയായിരുന്നു ബസ്.
കനത്തു മൂടല്‍മഞ്ഞു കാരണം ഇരുമ്പ് ബാര്‍ കാണാതിരുന്നതാകാം അപകട കാരണമെന്നു പ്രാഥിമ നിഗമനം. മഞ്ഞു കാരണം വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവര്‍ക്കു നഷ്ടപ്പെടുകയും ഇരുമ്പ് ബാറില്‍ ഇടിക്കുകയുമായിരുന്നെന്ന് എസ്.പി അക്ബര്‍ ഹുസൈന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: