കോലഞ്ചേരി: പെരുവംമൂഴിയുടെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍ കുമാറും സംഘവും പിടികൂടി. മൂര്‍ഷിദാബാദ് സ്വദേശികളായ ഖുദ്ദുസ് ബിശ്വാസ് മകന് ഹസിബുള്‍ ബിശ്വാസ് (23), ഛത്തര്മുള്ബി മകന് ഹസിബുള്‍ റഹ്മാന് (24), മുഹമ്മദ് നസ്റൂള്‍ ഇസ്ലാം മകന് സൈഫുള്‍ ഇസ്ലാം (26) എന്നിവരാണ് പിടിയിലായത്.
ബംഗാള്‍ സ്വദേശികള്‍ കോലഞ്ചേരി പെരുവംമൂഴി ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തമായും ചെറിയ പൊതികളായും വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതനുസരിച്ച് കുറച്ച് ദിവസങ്ങളായി ഇവര്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ബംഗാളില്‍നിന്നും കിലോക്കണക്കിന് കഞ്ചാവ് കൊണ്ടുവന്ന് ചെറിയ പൊതികളാക്കിയാണ് കോലഞ്ചേരി, പെരുവംമൂളി ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതെന്ന് പ്രതികള്‍ പറഞ്ഞതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍കുമാര്‍ അറിയിച്ചു.
മെയ്ക്കാട് പണിക്കെന്ന പേരിലാണ് ഇവര്‍ കോലഞ്ചേരി പെരുവംമൂളി എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. ആവശ്യക്കാര്‍ ഇവരുടെ വാടക വീട് അന്വേഷിച്ചെത്തി കഞ്ചാവ് വാങ്ങാറുണ്ട്. ഫോണ്‍ വിളിച്ചുപറയുന്ന പരിചയക്കാര്‍ക്കും യഥാസ്ഥലത്ത് എത്തിച്ചുകൊടുക്കാറുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ കോലഞ്ചേരി, പെരുവംമൂഴി, പെരുമ്പാവൂര്‍, ആലുവ, മൂവാറ്റുപുഴ ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവും മറ്റ് മയക്കുമരുന്നുകളും വില്‍പ്പന നടത്തുന്നുണ്ട്.
എക്സൈസ് ഇന്‍സ്പെക്ടര്‍ എം.അനില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ.ജബ്ബാര്‍, കെ.കെ.സുബ്രഹ്മണ്യന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ഡി.ജോസ്, ജോണ്സണ്, അജയകുമാര്‍, പ്രകാശ്, പ്രദീപ് കുമാര്‍, സാലിഹ്, സജീവ് കുമാര്‍, ജയകുമാര്‍, സജീവ്, സക്കീര്‍ ഹുസൈന് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: