ജെയിനെവ: ആഗോള തൊഴിലില്ലായ്മ നിരക്ക് 2013ല്‍ 200 ബില്ല്യണ്‍ കവിയുമെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വര്‍ഷവും തൊഴിലില്ലായ്മ വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2012ല്‍ തൊഴിലില്ലായ്മ നിരക്ക് 197 മില്ല്യണ്‍ ആയിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയ്ക്ക് ഈ പ്രവണത തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വന്‍ കിട കമ്പനികള്‍ നേരിടുന്ന പ്രതിസന്ധിയാണ് തൊഴിലില്ലായ്മ രൂക്ഷമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎന്‍ വാച്ച്ഡോഗിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2013ല്‍ തൊഴിലില്ലായ്മ നിരക്ക് സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തുമെന്നാണ് പറയുന്നത്. ഈ വര്‍ഷം തൊഴിലില്ലായ്മ നിരക്ക് 5.1 വര്‍ധിച്ച് 202 മില്ല്യണില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2012ല്‍ 5.1 മില്ല്യണ്‍ ആളുകളാണ് തൊഴില്‍ രഹിതരുടെ പട്ടികയില്‍ എത്തിയത്. എന്നാല്‍ 2014ല്‍ മൂന്ന് മില്ല്യണ്‍ തൊഴില്‍ രഹിതര്കൂടി ഉണ്ടാകുമെന്നാണ് യുഎന്‍ വാച്ച്ഡോഗ് പറയുന്നത്.
ഇത്തരമൊരു പ്രവണത തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് മേധാവി ഗൗ റൈഡര്‍ പറഞ്ഞു. ആഗോളതലത്തിലെ ഈ സ്ഥിതിവിശേഷം അപകടകരമാണെന്നും ഇതേക്കുറിച്ച് ശ്രദ്ധവേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന പ്രവണതയാണ് കഴിഞ്ഞ വര്‍ഷം കാണാന്‍ സാധിച്ചത്. ലോകത്തെമ്പാടുമുള്ള 15നും 24നും ഇടയിലുള്ള യുവാക്കള്‍ക്ക് തൊഴില്‍ ഇല്ലെന്നും യുഎന്‍ പറയുന്നു. 73.8 മില്ല്യണ്‍ യുവാക്കള്‍ക്ക് നിലവില്‍ ജോലി ഇല്ലെന്നതാണ് റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വസ്തുത. സാമ്പത്തിക മേഖലയിലെ പ്രക്രിയകള്‍ വരും വര്‍ഷങ്ങളില്‍ തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്കുന്നു. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായിരുന്നു. 2017ല്‍ ഇത് 12.9ശതമാനമാകുമെന്നും യുഎന്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: