കൊച്ചി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയുടെ വിജയങ്ങളും നേട്ടങ്ങളും വിളിച്ചോതിയ സ്പേസ് ഇന്ത്യ പ്രദര്‍ശനം സമാപിച്ചു. അങ്കമാലി മൂക്കന്നൂര്‍ സേക്രട്ട് ഹാര്‍ട്ട് ഓര്‍ഫനേജ് ഹൈസ്കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് തിരുവന്തപുരത്തെ വിക്രം സാരാഭായ് സ്പെയ്സ് സെന്ററാണ് സ്പേസ് ഇന്ത്യ എക്സിബിഷന് സംഘടിപ്പിച്ചത്.
സ്കൂള്‍ ഹാളില്‍ പ്രത്യേകം ക്രമീകരിച്ചിരുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ ചരിത്രത്തെ പുനരാവിഷ്കരിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ ചരിത്രത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായി മനസിലാകുന്നതിന് സഹായകമായി. ആദ്യകാലത്ത് വിക്ഷേപിച്ച റോക്കറ്റുകള്‍, ചന്ദ്രയാന്‍ പദ്ധതി, ഇന്ത്യന്‍ റിമോട്ട് സെന്‍സ് സാറ്റ്ലൈറ്റ്, റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ എന്നിവയുടെ മാതൃകകളും അവയുടെ വിവരണങ്ങളും പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കി.
എസ്എല്‍വി എന്ന സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍, എഎസ്എല്‍വി അഥവാ ഓഗ്മെന്റഡ് സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍, പിഎസ്എല്‍വി എന്ന പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍, ജിഎസ്എല്‍വി എന്ന ജിയോസിക്രോണസ് സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്നിവയുടെ സാങ്കേതിക വിദ്യയും ഇവ തമ്മിലുള്ള വ്യത്യാസവും പ്രദര്‍ശനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കുവാന്‍ സാധിച്ചു.
വിവിധ വിക്ഷേപണ യന്ത്രങ്ങളുടെ മാതൃകകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. മറ്റ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും പ്രവേശനം അനുവദിച്ച എക്സിബിഷന് തങ്ങള്‍ക്ക് കൂടുതല്‍ അറിവുനേടാന്‍ സഹായകമായതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മുക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി എക്സിബിഷന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.വി.മോഹനന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് കെ.വി.ജോസ്, കെ.ഒ.ഡേവിസ്, സിന്ദു ജേക്കബ്, ഇ.ഡി.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: