ലണ്ടന്‍: ചൊവ്വയില്‍ നദി ഒഴുകിയിരുന്നെന്നതിനു തെളിവുകള്‍ ലഭിച്ചതായി യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ശാസ്ത്രജ്ഞര്‍. ഭൂമിക്കു സമാനമായ അവസ്ഥ ചൊവ്വയില്‍ ഉണ്ടായിരുന്നുവെന്നതിനുള്ള തെളിവായാണു ഈ കണ്ടെത്തലിലൂടെ ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്.
പുതിയ സാറ്റ്ലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. 1500 കിലോമീറ്റര്‍ നീളവും 7 കിലോമീറ്റര്‍ വീതിയും മൂന്നുമീറ്റര്‍ ആഴവുമുള്ള നദി ഒരു കാലത്ത് ചൊവ്വയിലൂടെ ഒഴുകിയിരുന്നതായാണു യുറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് അയച്ച ചിത്രത്തില്‍ നിന്നു മനസിലാക്കുന്നത്.
ചൊവ്വയുടെ ഉപരിതലത്തില്‍ കാണുന്ന റിയൂള്‍ താഴ് വരയോട് ചേര്‍ന്ന് നദിയുടെ ശേഷിപ്പുകള്‍ ഉണ്ടെന്നു ചിത്രം വ്യക്തമാക്കുന്നു. 3.5 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് അവസാനിച്ച ഹിസ്‌പാനിയന്‍ കാലഘട്ടത്തില്‍ നദി മഞ്ഞുകട്ടകളായി രൂപാന്തരപ്പെടുകയായിരുന്നെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ മഞ്ഞുകട്ടകള്‍ ക്രമേണ ബാഷ്പീകരണം സംഭവിച്ച് അപ്രത്യക്ഷമായിരിക്കാം എന്നാണു നിഗമനം.
റിയൂള്‍ താഴ് വരയുടെ സമീപമുള്ള അഗാധ ഗര്‍ത്തങ്ങളില്‍ മഞ്ഞുകട്ടകളുടെ സാന്നിധ്യമുണ്ടെന്നും പ്രതീക്ഷിക്കുന്നു. ചൊവ്വയില്‍ ജീവസാന്നിധ്യം തേടിയുള്ള അന്വേഷണങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: