കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്ഐഇ) ഏലൂരില്‍ നിര്‍മിച്ചിട്ടുള്ള കൊച്ചിന് ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന് നാളെ 3 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് കെഎസ്ഐഇ ചെയര്മാന് മായിന്‍ ഹാജിയും മാനേജിംഗ് ഡയറക്ടര്‍ ഫെബി വര്‍ഗീസും അറിയിച്ചു.
ആഗോള ചരക്കുകപ്പല്‍ ശൃംഖലയില്‍ നിര്‍ണായക കണ്ണിയായ വല്ലാര്‍പാടം പദ്ധതിയുടെ ആവിര്‍ഭാവത്തോടെ ചരക്കുകപ്പല്‍ ഗതാഗത വീഥിയിലെ തന്ത്രപ്രധാന സ്ഥാനമായി മാറിയ കൊച്ചി തുറമുഖത്തിന്റെ വാണിജ്യ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ കളമശ്ശേരിയിലെ കൊച്ചിന് ഇന്റര്‍ നാഷണല്‍ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന് കഴിയും. 25 കോടിയോളം രൂപ മുതല്‍മുടക്കി പൂര്‍ത്തിയാക്കിയ ഈ പദ്ധതിയില്‍ ഇംപോര്‍ട്ട്/എക്സ്പോര്‍ട്ട് ഓപ്പറേഷനുവേണ്ടി 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ്ാെ യീിറലറ ഇമൃഴല വമിറഹശിഴ ഇലി്ല- ഉം 1000 കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്ന സുസജ്ജമായ കണ്ടെയ്നര്‍ കോംപ്ലക്സും പൂര്‍ത്തിയായിക്കഴിഞ്ഞു.
പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. പൊതുമരാമത്തു വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അദ്ധ്യക്ഷത വഹിക്കും. വിശിഷ്ട അതിഥികളായി കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസും ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബുവും പങ്കെടുക്കും.
100 പേര്‍ക്ക് നേരിട്ടും 500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നതാണ് പദ്ധതി. കണ്ടെയ്നര്‍ സ്റ്റഫിംഗ്, ഡീസ്റ്റഫിംഗ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളും കണ്ടെയ്നര്‍ നീക്കത്തിനുള്ള അത്യാധുനിക യന്ത്രങ്ങളും കെഎസ്ഐഇ ഇവിടെ ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സെന്ററില്‍ അന്തര്‍ദ്ദേശീയ നിലവാരത്തിലുളള അത്യാധുനിക സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കസ്റ്റംസ് ക്ലിയറന്‍സ് പൂര്‍ത്തീകരിച്ച് ചരക്കുനീക്കം സുഗമമാക്കുന്നതിനും കയറ്റുമതിയില്‍ സാരമായ വര്‍ധനവിനും തന്മൂലം എക്സ്പോര്‍ട്ടേഴ്സ്, ഇംപോര്‍ട്ടേഴ്സ്, ഷിപ്പേഴ്സ് തുടങ്ങിയവര്‍ക്ക് സമയബന്ധിതമായി മെച്ചപ്പെട്ട സേവനം ലഭ്യമാക്കുവാനും ഈ പദ്ധതി സഹായകമായിരിക്കും. സര്‍ക്കാര്‍ സ്ഥആപനമായ കെഎസ്ഐഇയുടെ യൂണിറ്റുകളായ തിരുവനന്തപുരം/കോഴിക്കോട് കാര്‍ഗോ കോംപ്ലക്സുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ഇത് സര്‍വകാല റെക്കോര്‍ഡ് ആണെന്നും കൂടാതെ നഷ്ടത്തിലായിരുന്ന കേരള സോപ്സ് ഈ വര്‍ഷം ലാഭത്തിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ചെയര്മാന് പറഞ്ഞു. ഡയറക്ടര്‍മാരായ ഡോ.രവീന്ദ്രന്, അഹമ്മദ് കബീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: