മട്ടാഞ്ചേരി: ചാലിയത്ത് മത്സ്യബന്ധനബോട്ട് തകര്‍ത്ത ചരക്ക് കപ്പല്‍ കൊച്ചി തീരത്ത് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് 3.30നാണ് കോഴിക്കോട് ചാലിയത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന അല്‍ അമീന് എന്ന ഫൈബര്‍ ബോട്ട്, കപ്പല്‍ ഇടിച്ചു തകര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് മുന്ന് മത്സ്യതൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. കപ്പല്‍ നിര്‍ത്താതെ പോയതിനെതുടര്‍ന്ന് മറ്റ് തൊഴിലാളികള്‍ അധികൃതരെ വിവരമറിയിക്കുകയും കപ്പലിനായി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ നടത്തുകയും ചെയ്യുകയായിരുന്നു. കൊച്ചി തീരത്ത് ഏഴ് നോട്ടിക്കല്‍ മെയില്‍ അകലെ വെച്ചാണ് ബോട്ട് തകര്‍ത്ത ചരക്ക് കപ്പല്‍ തിരിച്ചറിഞ്ഞ് കോസ്റ്റ് ഗാര്‍ഡ് വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത എം.വി.ഇറിസുമോ എന്ന എണ്ണടാങ്കറാണ് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തത്. സംഭവസമയത്ത് ചാലിയം വഴി കടന്നുപോയ നാല് കപ്പലുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യം അന്വേഷണം നടത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ എം.വി.ക്യൂറി സുമോയില്‍ ബോട്ട് ഇടിച്ച അടയാളം കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് കപ്പല്‍ കസ്റ്റഡിയിലെടുത്തതെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു.
ഗുജറാത്തില്‍നിന്ന് സോയാബീന്‍ എണ്ണയുമായി സിംഗപ്പൂര്‍ വഴി ജപ്പാനിലേക്ക് പോകവേയാണ് മത്സ്യബന്ധന ബോട്ടിലിടിച്ചത്. കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്ത ചരക്ക് കപ്പല്‍ കൊച്ചി തീരത്ത് നങ്കുരമിട്ടിരിക്കുകയാണ്. സമീപത്ത് സുരക്ഷാ സംവിധാനവു മൊരുക്കിയിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍. ഡിഐജി സതീഷ് ചന്ദ്രന് പറഞ്ഞു. മത്സ്യബന്ധന തൊഴിലാളികള്‍ മൊബെയിലില്‍ പകര്‍ത്തിയ ചിത്രങ്ങളും വിവരങ്ങളുമാണ്. എം.വി.ഇറിസുമോയെതിരിച്ചരിയുവാന് സഹായിച്ചത്. കോസ്റ്റ് ഗാര്‍ഡ് പിടികൂടിയ ഇറുസുമോ ചരക്ക് കപ്പല്‍ മര്‍ക്കന്റെല്‍ മറൈന്‍ ഡിപ്പാര്‍ട്ട് മെന്റും, ഫോര്‍ട്ടുകൊച്ചി പോലീസും പരിശോധന നടത്തി. തുടര്‍ നടപടികള്‍ തുടങ്ങി. കപ്പല്‍ ഇടിച്ചു തകര്‍ത്ത ബോട്ടിലെ തൊഴിലാളികളെത്തി കപ്പല്‍ തിരിച്ചറിഞ്ഞിരുന്നു. നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അധികൃതരും പറഞ്ഞു. ക്യാപ്റ്റനടക്കം 23 തൊഴിലാളികളാണ് ഇറിസുമോയിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളല്‍ ഇത് നാലം തവണയാണ് കപ്പല്‍ ഇടിച്ച് തീരത്ത് ബോട്ടുതകര്ന്ന സംഭവമെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: