നിത്യദാനം- ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്നത്, നൈമിത്തിക ദാനം- പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത,് കാമ്യദാനം- ഫലേച്ഛയോടെ ചെയ്യുന്നത് വിമലാദാനം ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്. സൂക്ഷമമായി ചിന്തിച്ചാല്‍ നിത്യദാനമൊഴിച്ചുള്ളവയെല്ലാം ഫലേച്ഛയോടെ ചെയ്യുന്നതാണെന്നു കാണാന്‍ കഴിയും. ഗോവ്, ഭൂമി, തിലം, ഹിരണ്യം, ആജ്യം, വസ്ത്രം, ധാന്യം, ഗുളം, വെള്ളി, ലവണം തുടങ്ങിയവയാണ് ദാനം ചെയ്യാറുള്ള വസ്തുക്കള്‍. പിറന്നാള്‍, മരണാനന്തര ചടങ്ങുകള്‍ മറ്റു ചില വിശേഷദിവസങ്ങള്‍ എന്നിവയുടെ ഭാഗമായി നാം ദാനം ചെയ്യാറുണ്ട്. മുകളില്പറഞ്ഞവ ദശദാനങ്ങള് എന്നാണ് അറിയപ്പെടുന്നത്. ദശാദാനവിധിയെക്കുറിച്ച് വടക്കം എന്‍.ഈശ്വരന് നമ്പൂതിരിയുടെ പൂജാപുഷ്പമഞ്ജരി എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണുന്നു. പന്ത്രണ്ട് രാശിചക്രത്തോടുകൂടിയ പത്മമിട്ട് മദ്ധ്യേത്തേ നാല് കള്ളിചേര്‍ത്ത് ഒരു സ്വസ്തികമായും പുറമേയുള്ള പന്ത്രണ്ട് കളം കടുംതുടിയായും പത്മമിട്ട് അതില്‍ കുറുംപുല്ലും പുഷ്പാക്ഷതവും വച്ച് നടുക്ക് സ്വസ്തികപത്മത്തില് നെല്ലും അരിയും വസ്ത്രവും കൂര്ച്ചവും കുറുമ്പുല്ലും വെച്ച് വിളക്കുവെച്ച് വൈഷ്ണവമായി പൂജിക്കേണ്ടതാണ്. ( 8 തിരിയിട്ട് കൊളുത്തണം). മേഷാദിയായി നാളികേരം, ചന്ദനമുട്ടി, എള്ള്, സ്വര്‍ണം, നെയ്യ്, വസ്ത്രം, ധാന്യം(ഗോതമ്പ്), ശര്‍ക്കര, വെള്ളി, ഉപ്പ്, ഫലം (കദളിപഴം/പൂവന്‍പഴം) വെറ്റിലപാക്ക് ഇവ, വെറ്റിലപ്പാക്കും ദക്ഷിണക്കുള്ള പണത്തോടുംകൂടി പത്മങ്ങളില്‍വച്ച് പൂജ മുഴുവനാക്കി ദശദാനദ്രവ്യങ്ങള് ദാനം ചെയ്തുതുടങ്ങുന്നതിന് മുന്‍പായി പൂര്വ്വാംഗമായി നാളിേകേരം, വസ്ത്രം, നാണയം, വെറ്റിലപാക്ക് ഇവ ദാനം ചെയ്ത് ദാനക്കാരെയിരുത്തി പശുദാനത്തോടുകൂടി മേഷാദിക്രമത്തില് ഓരോന്നിനുമുള്ള സങ്കല്പ്പ മന്ത്രത്തോടുകൂടി യഥാക്രമം ദാനം ചെയ്തുകൊള്ളുക. ഇതാണ് സാധാരണരീതിയില്‍ നടന്നുവരുന്ന ലളിതമായ ഒരു ദാനക്രമം. ഷഷ്ടിപൂര്‍ത്തി, ശതാഭിഷേകം തുടങ്ങിയ അവസരങ്ങളില്‍ ഈ ദാനരീതി പ്രധാനമാണ്. അഷ്ടാക്ഷര പൂജയെങ്കില് എട്ടുതിരിയും, ദ്വാദാക്ഷര പൂജയെങ്കില് 12 തിരിയുമിട്ട് വിളക്കുകൊളുത്തുന്നു. ശതാഭിഷേകത്തിന് കലശം കൂടി പൂജിക്കേണ്ടതാണ്.
ഡോ.കെ.ബാലകൃഷ്ണവാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: