വാഷിങ്ങ്ടണ്‍: ലിബിയയിലെ ബെന്‍ഗാസിയിലെ നയതന്ത്ര കാര്യാലയത്തില്‍ ഉണ്ടായ ആക്രമണത്തെക്കുറിച്ച് വിശദ്ദീകരിക്കാന്‍ യു എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന് യു എസ് പ്രതിനിധി സഭാസമിതിയ്ക്ക് മുമ്പാകെ ജനുവരി 23ന് ഹാജരാകും.
ഡിസംബര്‍ 20 ന് ഹാജരാകാനാണ് ഹിലരിയോട് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ ഹിലരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലായ ഹിലരിയുടെ തലയില്‍ ഡോക്ടര്‍മാര്‍ രക്തം കട്ടപിടിച്ചത് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി അവര്‍ ചികിത്സയിലായിരുന്നു.
ആ സമയത്ത് ഹാജരാകുവാന്‍ ഹിലരിക്ക് സാധിച്ചിരുന്നില്ല. യു എസ് അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്റെയും മറ്റ് മൂന്ന് അമേരിക്കന്‍ പൗരന്മാരുടെയും മരണത്തിനിടയാക്കിയ സപ്തംബര്‍ 11 ലെ ബെനഗാസി ആക്രമണം അമേരിക്കയുടെ നയതന്ത്രകാര്യാലയങ്ങളുടെ സുരക്ഷാ ഭീഷണി ഉയര്‍ത്തിയ സംഭവമായിരുന്നു രണ്ടാമതായി പ്രസിഡന്റ് ബരാക്ക് ഒബാമ പ്രചാരണരംഗത്തായിരുന്നപ്പോള് ബെന്ഗാസി ആക്രമണത്തിലെ സുരക്ഷപാളിച്ചയുടെ ഉത്തരവാദിത്തം ഹിലരി ഏറ്റെടുക്കുകയാണ് ഉണ്ടായത്.യു എസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഹിലറി ക്ലിന്റന്റെ പിന്‍ഗാമിയായി ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ ജോണ്‍ കെറിയെ നാമ നിര്‍ദ്ദേശം ചെയ്യാന്‍ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒബാമ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: