റോം: തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ലൈംഗിക പീഡനക്കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലൂസ്കോണിയുടെ ഹര്‍ജി കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ വിചാരണ നടപടികള്‍ പൊതുതെരഞ്ഞെടുപ്പ് സമയത്ത് നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ബെര്‍ലൂസ്കോണിയുടെ ആവശ്യം. പീഡനത്തിനു ഇരയായ മൊറോക്കന്‍ ക്ലബ്ബ് ഡാന്ഡറില് നിന്നു തെളിവെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും മിലാനിലെ കോടതി തീരുമാനിച്ചു.
കേസിലെ തുടര്‍നടപടികള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബെര്‍ലൂസ്കോണിയെ മോശമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ബെര്‍ലൂസ്കോണിയുടെ അഭിഭാഷകന് കോടതിയോടു അഭ്യര്‍ഥിച്ചത്. എന്നാല്‍ ബെര്‍ലൂസ്കോണിയുടെ അഭിഭാഷകന് ബോധിപ്പിച്ച കാരണങ്ങള്‍ കോടതി അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: