ബീജിംഗ്: ദ്വിരാഷ്ട്ര സഹകരണത്തിലൂടെ വലിയനേട്ടങ്ങള്‍ ചൈനയിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക് കൈവരുത്തണമെന്ന് ചൈനയുടെ പുതിയ നേതാവ് സീ ജിംങ്ങ്പിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനോട് പറഞ്ഞു. ഈ സ്ഥിതി തുടരുക മാത്രമല്ല ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വികസിപ്പിക്കാനും കൂടുതല്‍ അടുത്തിടപഴകാനും അതിലൂടെ ഭാവി കൂടുതല്‍ ശോഭനമാക്കാനും ചൈന അതീവ പ്രാധാന്യം നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് നയതന്ത്രജ്ഞന് ബിംങ്ഗ്വോ വഴി ജനുവരി 11ന് ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനയച്ച കത്തിലാണ് ജിംങ്ങ്പിംഗ് ഇത്രയും വിശദീകരിച്ചത്.
കുറേ വര്‍ഷങ്ങളായി ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ദൃഢപ്പെട്ടതായും അത് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനങ്ങള്‍ ചെയ്തതായും ജിംങ്ങ്പിംഗ് പറഞ്ഞതായി ചൈനയിലെ ഔദ്യോഗിക വാര്‍ത്താഏജന്‍സി സിന്‍ഹുവാ വ്യക്തമാക്കി. വികസ്വര ലോകം ചൈനയ്ക്കും ഇന്ത്യക്കും വികസിക്കാന്‍ വേണ്ടത്ര അവസരമൊരുക്കിയിട്ടുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ന്യൂദല്‍ഹിയിലെത്തിയ പ്രധാനമധ്യസ്ഥന് ദായ് പറഞ്ഞു. ചര്‍ച്ചയില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു.
ഹൂ ജിന്റാവോവിന്റെ പിന്‍ഗാമിയായി ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്കുയര്‍ന്ന ജിംങ്ങ്പാംഗിനെ അഭിനന്ദിച്ച് സിംഗ് അയച്ച കത്തിനാണ് സീ ജിംങ്ങ്പാംഗ് മറുപടി എഴുതിയത്. പുതിയ ചൈനീസ് നേതൃത്വത്തിന് ഭാവുകങ്ങള്‍ നേര്‍ന്ന് അയച്ച കത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്താനും മന്‍മോഹന്‍സിംഗ് ഉറപ്പുനല്‍കി. കഴിഞ്ഞമാസം ബെയ്ജിംഗ് സന്ദര്‍ശിച്ച ദേശീയ സുരക്ഷാഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്റെ കൈവശമാണ് പ്രധാനമന്ത്രി കത്ത് നല്‍കിയത്.
മേനോനും മറ്റുദ്യോഗസ്ഥരുമായി 15ലധികം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ദായ് ഒരു പതിറ്റാണ്ടിലധികം ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലര്‍, പ്രധാന നയതന്ത്രജ്ഞന് എന്നീ സ്ഥാനങ്ങള്‍ വഹിച്ചശേഷം വിരമിച്ച വ്യക്തിയാണ്. മന്‍മോഹന്‍സിംഗുമായുള്ള കൂടിക്കാഴ്ചയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യാ-ചൈന ബന്ധത്തില്‍ വലിയ പുരോഗതിയാണുണ്ടായതെന്ന് ദായ് ചൂണ്ടിക്കാട്ടി. ചൈനയും ഇന്ത്യയും തമ്മിലുള്ള തര്‍ക്കങ്ങളും നയവ്യത്യാസങ്ങളും പരമാവധി നിയന്ത്രിച്ച് സൗഹൃദം കാത്തുസൂക്ഷിക്കാനും സഹകരണം മെച്ചപ്പെടുത്താനും ഇരുകൂട്ടര്‍ക്കും കഴിഞ്ഞു.
വരുന്ന അഞ്ചു പത്തുവര്‍ഷം ഇരുരാജ്യങ്ങളും ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ തന്ത്രപരമായ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കാലമായാണ് കാണുന്നത്. ഇരുരാജ്യങ്ങളും കൂടുതല്‍ സുതാര്യമായി മികച്ച സഹകരണത്തിന് ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദായ് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ ശ്രദ്ധയും ഉപദേശങ്ങളും ഇന്ത്യാ-ചൈന ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: