ലോസ് ഏഞ്ചല്‍സ്: എഴുപതാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ചിത്രീകരണം നടത്തിയ ഹോളിവുഡ് ചിത്രം ലൈഫ് ഓഫ് പൈയ്ക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ കനേഡിയന്‍ സംഗീതജ്ഞന് മൈക്കള്‍ ഡന്നയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. ആങ്ലീയാണ് ലൈഫ് ഓഫ് പൈയുടെ സംവിധായകന്. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരം ‘ആര്‍ഗോ’ ക്ക് ലഭിച്ചു. ബെന്‍ അഫ്ലക്കാണ് ആര്‍ഗോയുടെ സംവിധായകന്. പ്രശസ്ത് സംവിധായകന് സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ആങ്ലീ എന്നിവരെ പിന്തള്ളിയാണ് ബെന്‍ അഫ്ലക് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്.
മികച്ച നടനുള്ള പുരസ്കാരം ‘ലിങ്കണ്’ ലെ അഭിനയത്തിന് ഡാനിയേല്‍ ഡെ ലൂവീസും മികച്ച നടിക്കുള്ള അവാര്‍ഡ് ‘സീറോ ഡാര്‍ക്ക് തേര്‍ട്ടി’ യിലെ അഭിനയത്തിന് ജസീക്ക കസ്റ്റിനും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: