ഹഫ്ലോംഗ്: ആസാമിലെ ഡിമാ ഹസാവോ ഹില്‍സ് ജില്ലയില്‍ പാസഞ്ചര്‍ തീവണ്ടി പാളം തെറ്റി 20 ഓളം പേര്‍ക്ക് പരിക്കേറ്റു. തീവണ്ടിയുടെ രണ്ടു ബോഗികളാണ് പാളം തെറ്റിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഹരന്ഗോജോ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് മേഖലയിലെ ട്രെയിന്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: