കൊളംബോ: ശ്രീലങ്കന്‍ ചീഫ് ജസ്റ്റിസ് ഷിരാണി ബന്ദാരെനായകക്കെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് അനുകൂലമായി പാര്‍ലമെന്റ് വോട്ട് ചെയ്തു. ഇംപീച്ച്മെന്റ് സംബന്ധിച്ച പ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസായി. 155അംഗങ്ങള്‍ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 49 പേര് എതിര്‍ത്ത് വോട്ട് ചെയ്തു. ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള ആദ്യ നടപടിയായി ഇതിനെകാണാമെന്നിരിക്കെ തുടര്‍ നടപടികളില്‍ പ്രസിഡന്റ് മഹീന്ദ രജപക്സെക്ക് തീരുമാനം കൈക്കൊള്ളാനാകും.
തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഷിരാണിയുടെ വാദം. അഴിമതി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, സാമ്പത്തിക ക്രമേക്കേട് എന്നിവയാണ് ഷിരാണിക്കെതിരായ മുഖ്യ ആരോപണം. ഷിരാണിക്കെതിരായ ആരോപണങ്ങളില്‍ മൂന്നെണ്ണം ശരിയാണെന്ന് പാര്‍ലമെന്ററി സമിതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ ബില്ലുകള്‍ തിരിച്ചയച്ചതാണ് മഹിന്ദ രജപക്സയെ അതൃപ്തനാക്കിയത്.
എന്നാല്‍ ഷിരാണിക്കെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ ഭരണഘടനാവിരുദ്ധമാണെന്ന് അടുത്തിടെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരിന്റെ പുതിയ നീക്കം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് ഷിരാണിയെ അനുകൂലിക്കുന്നവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിച്ചതിനാല്‍ രാജ്യത്തെ ആദ്യത്തെ ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്യുന്നതിനുള്ള തീരുമാനമായിരിക്കും ഇനി ലങ്കന്‍ സര്‍ക്കാര്‍ കൈക്കൊള്ളുക.
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നടപടിക്കെതിരെ ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശ നടപടികളില്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ കടമകളില്‍ അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ മോശം പ്രതിഛായ ഉണ്ടാക്കുമെന്ന് യുഎന്‍ അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: