വാഷിങ്ങ്ടണ്‍: ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു. അടുത്തിടെ പാക്കിസ്ഥാനി ഷിയാ മുസ്ലീംസിനു നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ടാണ് അമേരിക്ക ഇക്കാര്യം ആവശ്യപ്പെട്ടത്. മതത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കേണ്ടി വരുന്നതും കഷ്ടത അനുഭവിക്കേണ്ടി വരുന്നതും അപലപനീയവും ദു:ഖകരവുമാണെന്ന് മതസ്വാതന്ത്ര്യം സംബന്ധിച്ചുള്ള സമിതി ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനും സമിതി ഒബാമ ഭരണകൂടത്തോട് ശുപാര്‍ശ ചെയ്തു.
രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തിന് സുരക്ഷ ഉറപ്പ് വരുത്താന്‍ പാക് ഭരണകൂടം തയ്യാറാകണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ 400ഓളം ഷിയാ മുസ്ലീംങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിനെതിരെ പാക് സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. മരണസംഖ്യ വര്‍ധിക്കുന്നതല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. രാജ്യത്ത് ഭീകരരില്‍ നിന്നും വലിയ തോതിലുള്ള ഭീഷണി ഈ സമൂഹം നേരിടുന്നുണ്ടെന്നും സമിതി ചെയര്മാന് കത്രീന ലാന്തോസ് സ്വെറ്റ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച്ച പാക്കിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ 120ഷിയാ മുസ്ലീംങ്ങളാണ് കൊല്ലപ്പെട്ടത്.
പാക് താലിബാന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ആക്രമങ്ങള്‍ ശക്തമായി വരുകയാണ്. ഇത് ആശങ്കാ ജനകമാണ്. ഇതിനെതിരെ ഒരു നടപടി സ്വീകരിക്കാനും പാക് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സമിതി കുറ്റപ്പെടുത്തി. അഹമ്മദീയ വിഭാഗത്തിനെതിരെയുള്ള ആക്രമണവും വര്‍ധിച്ചുവരികയാണ്. ഹിന്ദു സമൂഹത്തിനും മതിയായ സുരക്ഷയില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: