ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന എയര്‍ ഇന്ത്യയ്ക്ക് 8,500 കോടി രൂപ അനുവദിക്കണമെന്ന് വ്യോമയാന മന്ത്രാലയം ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 2013-14 വര്‍ഷത്തെ ബജറ്റില്‍ ഇത്രയും തുക ഉള്‍ക്കൊള്ളിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഈ തുകയില്‍ നിന്നും 5,000 കോടി രൂപയാണ് കിങ്ങ്ഫിഷറിന് കിട്ടാനുള്ളത്. ബാക്കി തുകയായ 3,500 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കാണ് വകയിരുത്തുക.
നടപ്പ് സാമ്പത്തിക വര്‍ഷം 5,000 കോടി രൂപയാണ് കേന്ദ്രം എയര്‍ ഇന്ത്യയ്ക്ക് നല്കാമെന്നേറ്റത്. ഇതില്‍ 4,600 കോടി രൂപ ഓഹരി സമാഹരണത്തിലൂടെയും ബാക്കി 400 കോടി രൂപ 7,400 കോടിയുടെ ബോണ്ട് ഇഷ്യുവില്‍ നിന്നുള്ള പലിശയായിരിക്കും നല്‍കുക. എന്നാല്‍ ഈ തുക എയര്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടില്ലെന്നും അടുത്ത വര്‍ഷം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുതിര്‍ന്ന മന്ത്രാലയം അധികൃതര്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 10,600 കോടി രൂപയാണ് സമാഹരിച്ചതെങ്കിലും 6,000 കോടി മാത്രമാണ് എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: