വാഷിങ്ങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സേനയുടെ പിന്മാറ്റം ഉടന്‍ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഒബാമ ഇക്കാര്യം അറിയിച്ചത്. 2014 അവസാനത്തോടെ പിന്മാറ്റം പൂര്‍ണമാക്കാനാണ് തീരുമാനം. ഇതനുസരിച്ച് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനയെ അടുത്തമാസം പകുതിയോടെ പിന്‍വലിക്കും.ഇതോടെ അഫ്ഗാന് സേനക്കായിരിക്കും രാജ്യത്തിന്റെ പൂര്‍ണ ചുമതല. ഉത്തരവാദിത്തപരമായ ഒരു അന്ത്യമാണ് ഇതോടെ അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിനുണ്ടാവുക. കര്‍സായിയുമായുള്ള സംയക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കര്‍സായി അമേരിക്കയിലെത്തിയത്. വിദേശകാര്യമന്ത്രി സല്മാന് റസൂല്‍, പ്രതിരോധ മന്ത്രി ബിസ്മില്ലാ മുഹമ്മദി എന്നിവരും കര്‍സായിക്കൊപ്പമുണ്ട്. അഫ്ഗാനിലെ സേനയുടെ പിന്മാറ്റമായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ചയില്‍ ലോകം ഉറ്റുനോക്കിയിരുന്നത്. 2014ഓടെ അഫ്ഗാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്ന് നേരത്തെ യുഎസ് വ്യക്തമാക്കിയിരുന്നെങ്കിലും കര്‍സായിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം,അഫ്ഗാന് സൈനികരെ പ്രധാന സുരക്ഷാ ചുമതലയേല്‍പ്പിക്കുന്ന കാര്യത്തില്‍ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും തമ്മില്‍ ധാരണയായി. അഫ്ഗാന് സേനയ്ക്ക് വേണ്ട പരിശീലനവും സാങ്കേതിക സഹായവും നല്‍കും. നിലവില്‍ അമേരിക്കന്‍ സേനയെ 66,000 പേരായി കുറച്ചിട്ടുണ്ടെന്നും ഒബാമ പറഞ്ഞു.പാക്കിസ്ഥാനിലെ ഭീകരവാദികളുടെ സുരക്ഷിത സ്വര്‍ഗങ്ങള്‍ക്ക് സൈനിക പരിഹാരം ആവശ്യമാണെന്ന് ഒബാമ പറഞ്ഞു. അഫ്ഗാനില്‍ സ്ഥിരതയും സമാധാനവും കൈവരിക്കാന്‍ പാക്കിസ്ഥാന് കൂടുതല്‍ പങ്കു വഹിക്കാനാകുമെന്നും ഒബാമ പറഞ്ഞു. അഫ്ഗാന്, പാക്കിസ്ഥാന് അതിര്‍ത്തിപ്രദേശങ്ങളിലെ ചില മേഖലകളില്‍ ഇപ്പോഴും ഭീകരവാദ ഭീഷണിയുണ്ട്. ഇത് തുടച്ചുനീക്കുന്നതില്‍ പാക്കിസ്ഥാനും അമേരിക്കയ്ക്കും അഫ്ഗാനും ഒരേ താല്പര്യമാണുള്ളതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. അഫ്ഗാനില്‍ നിന്നെത്തിയ ഒരു സംഘം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഒബാമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: