കൊച്ചി: വിവേകാനന്ദന്റെ 150-ാം ജയന്തിയാഘോഷം ഇന്ന് ജില്ലയിലെങ്ങും വിപുലമായി ആഘോഷിക്കും. ആഘോഷസമിതിയുടെയും വിവിധ സാംസ്ക്കാരിക, ആധ്യാത്മിക സംഘടനകളുടെയും സഹകരണത്തോടെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിളംബര യാത്രയില്‍ നൂറുകണക്കിന് വിവേകാനന്ദ വേഷധാരികളായ കുട്ടികള്‍ അണിനിരക്കും. രാവിലെ 9.30ന് എറണാകുളം ബോട്ട് ജെട്ടി പരിസരത്തെ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. തുടര്‍ന്ന് കുട്ടികള്‍ക്കുള്ള ചിത്രരചനാ മത്സരം.
വൈകിട്ട് 4.30ന് ശിവക്ഷേത്രപരിസരത്തുനിന്നും ആരംഭിക്കുന്ന വിളംബരയാത്ര ബോട്ടുജെട്ടി വിവേകാനന്ദ പ്രതിമയ്ക്ക് സമീപം സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍, മേയര്‍ ടോണി ചമ്മണി, ജില്ലാ കളക്ടര്‍ ഷേഖ് പരീത്, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, ഭദ്രേശാനന്ദ സ്വാമികള്‍, ജസ്റ്റിസ് കൃഷ്ണമൂര്‍ത്തി, പി.എന്‍.ഈശ്വരന് എന്നിവര്‍ പങ്കെടുക്കും.
കൊച്ചി-മട്ടാഞ്ചേരി ആനവാതിലില്നിന്നും ആരംഭിക്കുന്ന വിളംബരയാത്ര അമരാവതി അമ്മന്‍കോവിലില്‍ സമാപിക്കും. പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തിന് മുമ്പില്‍നിന്ന് ആരംഭിക്കുന്ന ശോഭായാത്ര സംഗീത സംവിധായകന് അര്ജുനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ബിഒടി പാലം പരിസരത്ത് യാത്ര സമാപിക്കും.
ഇടപ്പള്ളി ചേണ്ടംകുളങ്ങര ക്ഷേത്രപരിസരത്തുനിന്നും ആരംഭിക്കുന്ന യാത്ര ചങ്ങമ്പുഴ പാര്‍ക്കില്‍ സമാപിക്കും.
പാലാരിവട്ടത്തുനിന്നും രാവിലെ 9.30ന് ആരംഭിക്കുന്ന വിവേകാനന്ദ സന്ദേശ പ്രചരണയാത്ര വെണ്ണല, കാക്കനാട്, തുതിയൂര്‍, തൃക്കാക്കര ചുറ്റി എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷനില്‍ 5.30ന് സമാപിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.രാധാകൃഷ്ണന് പ്രസംഗിക്കും.
തൃപ്പൂണിത്തുറ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ തോണിക്കടവില്നിന്നും ആരംഭിക്കുന്ന വിളംബരയാത്ര എസ്എന്‍ ജംഗ്ഷന് വഴി സ്റ്റാച്യുവില്‍ എത്തിച്ചേരും. വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം മുനിസിപ്പല്‍ ചെയര്മാന് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
കുമ്പളം തെക്കുനിന്നും ആരംഭിക്കുന്ന പ്രചരണയാത്ര പനങ്ങാട്, ചേപ്പനം, കുണ്ടന്നൂര്‍, നെട്ടൂര്‍, മരട്, പൂണിത്തുറ ചുറ്റി പേട്ട ജംഗ്ഷനില്‍ സമാപിക്കും.
കിഴക്കമ്പലം പഞ്ചായത്ത് ആഘോഷസമിതിയുടെയും കുന്നത്തുനാട് വിവേകാനന്ദ ആഘോഷ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കുമാരപുരത്ത് ജയന്തി ആഘോഷിക്കും. 3.30ന് അയ്യങ്കുഴി ധര്‍മ്മശാസ്ത ക്ഷേത്രത്തിന് മുന്നില്‍നിന്നും ആരംഭിക്കുന്ന ശോഭായാത്ര പള്ളിക്കര അമ്പലപ്പടിയില്നിന്നും വൈകിട്ട് 3ന് ആരംഭിക്കുന്ന ശോഭായാത്രയുമായി കുമാരപുരത്ത് സംഗമിച്ച് മഹാശോഭായാത്രയായി കുമാരപുരം വിവേകാനന്ദനഗറില്‍ അവസാനിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം അയ്യപ്പന് മാസ്റ്ററുടെ അധ്യക്ഷതയില്‍ വി.പി.സജീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കാലടി: കാഞ്ഞൂരില്‍ ഇന്ന് വിവേകാനന്ദജയന്തി ആഘോഷിക്കും. എസ്എന്‍ഡിപി ജംഗ്ഷനില്‍നിന്ന് വൈകിട്ട് 4ന് ശോഭായാത്ര ആരംഭിച്ച് പുതിയേടം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്ക്കാരികസമ്മേളനം കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ഡോ. പി.ജി.ഷൈന്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് വിഭാഗ് പ്രചാര്‍പ്രമുഖ് എസ്.മനോജ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ഡ് മെമ്പര്‍ പ്രിയ രഘു, ജെ.ആര്.രാജേഷ് എന്നിവര്‍ പ്രസംഗിക്കും. പി.ആര്.രാജീവ് സ്വാഗതവും ഒ.പി.പ്രസാദ് നന്ദിയും പറയും.
അങ്കമാലി: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി 12ന് ആരംഭിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജയന്തി ആഘോഷങ്ങള്‍ 2014 ജനുവരി 12ന് സമാപിക്കും. 12ന് വൈകീട്ട് 4ന് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശോഭയാത്രയെ തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത കുട്ടപ്പന് ഉദ്ഘാടനം ചെയ്യും. ഡോ. ടി. വി. സുബ്രഹ്മണ്യന് അദ്ധ്യക്ഷത വഹിക്കും. എ. കെ. ഷാജി മുഖ്യപ്രഭാഷണം നടത്തും. തുറവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി. മാര്ട്ടിന്, പഞ്ചായത്ത് അംഗം പുഷ്പ രാകേഷ്, ബിജെപി അങ്കമാലി നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്, ആഘോഷ കമ്മറ്റി കണ്‍വീനര്‍ വി. കെ. സന്തോഷ്, എന്‍. വി. സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: