കോതമംഗലം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിനെത്തുടര്‍ന്നുണ്ടായ വിവിധ സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ജോലി തടസപ്പെടുത്താനെത്തിയ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തു. പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കോതമംഗലം ടൗണില്‍ പ്രകടനം നടത്തുന്നതിനിടെ കോതമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ പണിമുടക്കിയ ജീവനക്കാര്‍ തടയാന്‍ ശ്രമിക്കുകയും ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. ഇൗ വിവരമറിഞ്ഞ് സമരക്കാരെ തടയാനായി യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. ഇതിനെത്തുടര്‍ന്നുണ്ടായ കല്ലേറില്‍ സമരസമിതി നേതാക്കളായ കെ.കെ.സുനില്‍ കുമാര്‍, കുഞ്ഞുമൈതീന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
സമരക്കാരെ യുഡിഎഫുകാര്‍ ആക്രമിച്ചെന്ന വാര്‍ത്തയറിഞ്ഞ് കൂടുതല്‍ എല്‍ഡിഎഫുകാര്‍ എത്തുകയും യുഡിഎഫ് പ്രവര്‍ത്തകരുമായി വീണ്ടുമുണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് നേതാക്കളായ ബാബുപോള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്‍.സി.ചെറിയാന്, പി.ജി.അനില്‍, ഐഎന്‍ടിയുസി നേതാവ് കെ.സി.ജോര്‍ജ് എന്നിവര്‍ക്കും പരിക്കേറ്റു. യുഡിഎഫ് നേതാക്കളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്കുശേഷം കോതമംഗലം ടൗണില്‍ നടത്തിയ ഹര്‍ത്താലില്‍ പോലീസ് നോക്കിനില്‍ക്കെ വ്യാപാരസ്ഥാപനങ്ങള്ക്കുനേരെ ആക്രമണമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: