പുനലൂര്‍: പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ വെട്ടിത്തിട്ട പെട്രോള്‍ പമ്പിനു സമീപം കെഎസ്ആര്‍ടിസി ബസും കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടെമ്പോട്രാക്സും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.
മൈസൂര്‍ നീലവാഡി സ്വദേശികളായ സുരേഷ്(44), ടെമ്പോ ട്രാക്സിന്റെ ഡ്രൈവര്‍ വരദരാജ്(50) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലും മഹേഷ് (40), ലേഗേഷ്(45), പാണ്ഡുരയ്യ(65), മഞ്ജുനാഥ്(23), സുദീപ്(10), പ്രതാപ്(13), രാജേഷ് (35), രവിന്ദ്രന്(50), പുന്നുരയ്യ(58), അശ്വിന്(10), ദേവരാജ്(30) എന്നിവരെ പുനലൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി യാത്രക്കാരായ വെള്ളിമല മഹീസാ മന്‍സിലില്‍ മുഹമ്മദ് ഹനീഫ(57), പുതുവല്‍ പട്ടാറ കിഴക്കതില്‍ ശശികല(41), മകള്‍ സോണിയ(20) എന്നിവര്‍ക്കും പരിക്കുണ്ട്. ശബരിമല തീര്‍ത്ഥാടകരായ ഡ്രൈവര്‍ വരദരാജിന്റെയും സുരേഷിന്റെയും പരിക്ക് ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് 11.30ഓടെയായിരുന്നു അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. പുനലൂരില്‍ നിന്ന് കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസുമായാണ് ടെമ്പോട്രാക്സ് കൂട്ടിയിടിച്ചത്. പെട്രോള്‍ പമ്പിന് സമീപമുള്ള വളവിലാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ടെമ്പോട്രാക്സ് റോഡിലെ കട്ടിംഗില്‍ ഇടിച്ചു നിന്നത് വലിയ അപകടം ഒഴിവാക്കി. കഴിഞ്ഞ എട്ടിനാണ് കര്‍ണാടകയില്‍ നിന്നുള്ള സംഘം ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടത്. 14 പേരടങ്ങുന്ന സംഘമാണ് ശബരിമല ദര്‍ശനത്തിനെത്തിയിരുന്നത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തെത്തുടര്‍ന്നാണ് വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.
ടെമ്പോ ട്രാക്സിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ നാട്ടുകാര്‍ രക്ഷിച്ചത്. ബസ് യാത്രക്കാര്‍ക്ക് നിസാര പരിക്കുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: