ലണ്ടന്‍:മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ കറാച്ചി ബന്ധത്തെക്കുറിച്ച് ഫ്രാന്‍സ് അന്വേഷണമാരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 2002 ല്‍ പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ സ്ഫോടനത്തില്‍ 11 ഫ്രഞ്ച് എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധമുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കോസിയുടെ ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഇതേക്കുറിച്ച് 2011 ല്‍ ഫ്രാന്‍സ് പ്രസിഡന്റിന്റെ കൊട്ടാരമായ ഇലീസി പാലസില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പാണ് വിവാദമായത്.
അന്വേഷണത്തിലിരിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത് അന്വേഷണത്തെ ബാധിക്കുമെന്ന് കാട്ടി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്. പരാതി അന്വേഷിക്കുന്ന മൂന്ന് ജഡ്ജിമാരാണ് സര്ക്കോസിക്കെതിരേ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്. വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കോസിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ആ സമയം അദ്ദേഹത്തിന് പ്രസിഡന്റ് പദവിയുടെ ആനുകൂല്യം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടു തന്നെ വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സര്ക്കോസിക്കെതിരേ നടപടിയെടുക്കാനാകില്ലെന്നുമുള്ള റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ജഡ്ജിമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.നിലവില്‍ അന്വേഷണം നടക്കുന്ന സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ അനുമതി നല്‍കിയത് പ്രസിഡന്റിന്റെ ചുമതലയില്‍ പെടുന്ന കാര്യമല്ലെന്ന് വിലയിരുത്തിയാണ് അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: