കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ ആഗോള ഭീകരസംഗമവേദിയാക്കാനുള്ള സംഘാടകരുടെ നീക്കത്തിനെതിരെ പോലീസ് കേസെടുത്തതോടെ സംഭവം പുതിയ വഴിത്തിരിവിലെത്തി.
ഭാരതസര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലഷ്കറെ തൊയ്ബ, സിമി, എല്‍ടിടിഇ തുടങ്ങിയവയുള്‍പ്പെടെ 45 ലധികം ഭീകര-തീവ്രവാദ സംഘടനകളുടെ ഇന്സ്റ്റലേഷന് ഫോര്‍ട്ടുകൊച്ചിയിലെ മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചതിന് ബിനാലെ സംഘാടകര്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേഴെസടുത്തിരുന്നു. ബിനാലെ വേദി അന്താരാഷ്ട്ര ഭീകരരുടെ താവളമാക്കാന്‍ നടത്തുന്ന രഹസ്യനീക്കം ‘ജന്മഭൂമി’യാണ് പുറത്തുകൊണ്ടുവന്നത്.ഹോളണ്ടുകാരനായ ജോനാന് സ്റ്റാള്‍ എന്ന ചിത്രകാരന്റേതാണ് ഇന്സ്റ്റലേഷന്. 25 ദിവസം കൊണ്ട് 46 ഓളം ബോര്‍ഡുകളിലായാണ് വിവിധ രാഷ്ട്രങ്ങള്‍ നിരോധിച്ചിട്ടുള്ള ഭീകരവാദ സംഘടനകളുടെ പതാകകള്‍ ചിത്രരൂപത്തില്‍ ആസ്പിന്‍വാള്‍ പരിസരത്തെ ബിനാലെ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.
വാര്‍ത്തയെത്തുടര്‍ന്ന് സിമിയുടെയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ സംഘടനകളുടെയും പതാക നീക്കം ചെയ്തുവെങ്കിലും ബിനാലെ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് സിറ്റി പോലീസ് കമ്മീഷണറായിരുന്ന എം.ആര്. അജിത്കുമാര്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കമ്മീഷണറുടെ നിര്‍ദ്ദേശം ഉന്നത ഇടപെടലുകളെത്തടുര്ന്ന് തടയുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരന്തരമായ മുന്നറിയിപ്പിനെത്തുടര്‍ന്ന് മുസിരിസ്-ബിനാലെ സംഘാടകരെ പ്രതിചേര്‍ത്ത് രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കാനാണ് ഒടുവില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഹോളണ്ടുകാരനായ ചിത്രകാരന്റെ ഭാവന മാത്രമാണിതെന്നാണ് ബിനാലെ സംഘാടകര്‍ ആദ്യം പ്രതികരിച്ചത്. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് സംഘാടകര്‍ നിലപാടു മാറ്റുകയായിരുന്നു. ന്യൂപീപ്പിള്‍ ആര്‍മി, ബ്രിഗേറ്റ്, ഫോര്‍ ഗോഡ് ആന്റ് ആള്‍സ്റ്റര്‍, എഫ്എഐ, അയറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി, ആഫാദിയ ഖുര്‍ദിസ്ഥാന്‍ തുടങ്ങിയ സംഘടനകളുടെ പതാകകളും പ്രദര്ശിപ്പിച്ചവയില്പ്പെടുന്നു. 18 ഓളം പതാകകള്‍ മായ്ച്ചുകളഞ്ഞതായി പോലീസ് അറിയിച്ചു. മറ്റ് പതാകകളെല്ലാം വിശദമായി പരിശോധിച്ച ശേഷമേ മറ്റ് നടപടികള്‍ കൈക്കൊള്ളൂവെന്നും പോലീസ് പറഞ്ഞു. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ചതിനുശേഷമേ നടപടിയെടുക്കുകയുള്ളൂ. ഇന്സ്റ്റലേഷന് ഉണ്ടാക്കിയ ഹോളണ്ടുകാരനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിനാലെയുടെ സംഘാടകരില്‍ ചിലരെ രഹസ്യാന്വേഷണ വിഭാഗം ചോദ്യംചെയ്തിരുന്നു. ശക്തമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: