ഇസ്ലാമാബാദ്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ട്.പാക്ക് ദിനപത്രമായ ഡോണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് പത്രത്തിന്റെ എഡിറ്റോറിയലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്വഴി കോടിക്കണക്കിന് രൂപയാണ് ഇവിടെ ഇരു രാജ്യങ്ങളും ചെലവഴിക്കുന്നത്. ഇങ്ങനെ ചെലവഴിക്കുന്ന പണം രാജ്യത്തിന്റെ പുരോഗതിക്കായി മാറ്റിവെയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സേനയെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒത്തു തീര്പ്പിലെത്താത്താണ് ഇരു രാജ്യങ്ങളുടെയും ഇടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം.
അതേപോലെ തന്നെ സിയാച്ചിനില്‍ കടുത്തമഞ്ഞ് വീഴ്ചയും അനുഭവപ്പെടുന്നുണ്ട്.ഇത് അസഹനീയമാണെന്നും പഠനത്തില്‍ പറയുന്നു. മഞ്ഞ് ഉരുകല്‍ അനുഭവപ്പെടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. മഞ്ഞ് ഉരുകി ഗംഗോത്രി, മിയാര്‍, മിലാന്, ജനപ്പ, തുടങ്ങിയ നദികളിലെത്തുകയും ഇത് നദികളുടെ ഒഴുക്കിനേയും വെള്ളം കൂടുതല്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. ലക്ഷക്കണക്കിനാളുകള്‍ ഈ നദികളുടെ ജലത്തെ ആശ്രയിച്ചു ജീവിക്കുന്നുണ്ടെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: