പാരീസ്: പാരീസില്‍ മൂന്ന് കുര്‍ദിഷ് സ്ത്രീകളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാള്‍ വിഘടനവാദികളുടെ സംഘടനയായ പികെകെയുടെ നേതാക്കളില്‍ ഒരാളാണ്. പാരീസില്‍ കുര്‍ദിഷ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കുറ്റവാളികള്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. പാരീസ് പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുര്‍ദിഷ് വിമത സേനയുടെ നേതാവ് അബ്ദുള്ള ഒകലനുമായി ടര്‍ക്കി സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് യുവതികളുടെ മരണം. കഴിഞ്ഞ 25 വര്‍ഷങ്ങളായി ടര്‍ക്കിയും പികെകെയുമായി നടക്കുന്ന പോരാട്ടങ്ങളില്‍ 40,000 പേരിലധികമാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കൊല ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: