കൊച്ചി: ആതുരശുശ്രൂഷ രംഗത്ത് നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കച്ചേരിപ്പടി ശ്രീസുധീന്ദ്രാ മെഡിക്കല്‍ മിഷന് ആശുപത്രിയും അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും ചികിത്സാ രംഗത്ത് കൈകൊര്‍ക്കുന്നു. അമൃതയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനമടക്കമുള്ളവ ശ്രീ സുധീന്ദ്രാ മെഡിക്കല്‍ മിഷനിലും ലഭ്യമാക്കുന്ന സംയുക്ത സംരംഭത്തിന്റെ ഉദ്ഘാടനം വൈകിട്ട് 6 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ഐജി കെ.പത്മകുമാര്‍ നിര്‍വഹിക്കും.
ശ്രീസുധീന്ദ്രാ മെഡിക്കല്‍ മിഷന് പ്രസിഡന്റ് ആര്.രത്നാകര ഷേണായ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.സഞ്ജീവ് കെ.സിംഗ് മുഖ്യ പ്രഭാഷണം നടത്തും. ഹൈക്കോടതി സീനിയര്‍ അഡ്വ.ആര്.ഡി.ഷേണായ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.എ.എസ്.നവാസ്, ഐഎംഎ ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ.സുനില്‍ കെ.മത്തായി, ശ്രീ സുധീന്ദ്രാ മെഡിക്കല്‍ മീഷന്‍ സെക്രട്ടറി പ്രൊഫ.എന്‍.പ്രഭാകര പ്രഭു, അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ഡി.പൈ എന്നിവര്‍ പ്രസംഗിക്കും.
സംയുക്ത സംരംഭത്തിന്റെ ഭാഗമായി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം തുടര്‍ച്ചയായി ശ്രീ സുധീന്ദ്രാ ആശുപത്രിയിലും ലഭിക്കും. ഇന്റര്‍ വെന്ഷണല് കാര്‍ഡിയോളജി, റുമാറ്റോളജി, എന്റോക്രൈനോളജി, ഒഫ്താല്‍മോളജി, ഓഡിയോളജി, ഗാസ്ട്രോ എന്ററോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ കാണാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2354332. കാശിമഠാധിപതി സുധീന്ദ്ര തീര്‍ത്ഥയുടെ അനുഗ്രഹത്തോടെ 1972 ലാണ് കച്ചേരിപ്പടിയില്‍ ചിറ്റൂര്‍ റോഡില്‍ ചെറിയൊരു ക്ലിനിക്കായി ശ്രീ സുധീന്ദ്രാ മെഡിക്കല്‍ മിഷന് ആരംഭിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ശ്രീസുധീന്ദ്രാ മെഡിക്കല്‍ മിഷന് പ്രസിഡന്റ് ആര്.രത്നാകര ഷേണായ്, സെക്രട്ടറി പ്രൊഫ.എന്‍.പ്രഭാകര പ്രഭു, ടി.വി.രാജേഷ് ഷേണായ്, കെ.രാമചന്ദ്ര നായ്ക്ക്, അമൃത ആശുപത്രി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ഡി.പൈ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: