വാഷിങ്ങ്ടണ്‍: പ്രകോപനമില്ലാതെ അതിര്‍ത്തിയില്‍ കടന്നുകയറി ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തില്‍ പ്രശ്നം രൂക്ഷമാക്കാതെ മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തണമെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും ഇതിനുവേണ്ടി ശ്രമിക്കുമെന്ന് തങ്ങള്‍ക്കു പ്രതീക്ഷയുണ്ടെന്നും പെന്റഗണ്‍ സെക്രട്ടറി ജോര്‍ജ്ജ് ലിറ്റിന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഎസ് പ്രതിരോധ സെക്രട്ടറി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചരിത്രപരമായുള്ള പ്രശ്നങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. ഇതേക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതാണെന്നും പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞു. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടിനോട് തങ്ങള്‍ക്ക് യോജിപ്പുണ്ട്. ഭീകരവാദം നമ്മള് എല്ലാവരേയും ബാധിച്ചിട്ടുണ്ട്. ലോകത്തുനിന്ന് ഭീകരവാദം തുടച്ചുനീക്കാന്‍ നമ്മള് എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവുമായി അമേരിക്ക നിരന്തരം ചര്‍ച്ച നടത്താറുണ്ട്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സമാധാനപരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണെമെന്ന് നേരത്തെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: