ഇസ്ലാമാബാദ്: വടക്കന്‍ വസീരിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന അല്‍ഖ്വയ്ദ ഭീകരനടക്കം 12 പേര് കൊല്ലപ്പെട്ടു. അല്‍ഖ്വയ്ദ നേതാവ് ഷിഖാ യാസിന് അല്‍-കുവത്തിയും അയാളുടെ ഭാര്യയും രണ്ട് മക്കളും ഇതില്‍ ഉള്‍പ്പെടുന്നു.വസീരിസ്ഥാനിലെ ഗ്രോത്രവര്‍ഗക്കാരുടെ താമസസ്ഥലത്തിനു നേരെ എട്ട് തവണയാണ് മിസെയിലുകളാണ് വിട്ടതെന്ന് പെരുവെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവര്‍ താമസിക്കുന്ന വീടിനു മുകളിലാണ് മിസെയിലുകള്‍ വീണത്. വീടും പ്രദേശവും അഗ്നിക്കിരയായതായും അധികൃതര്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ രണ്ട് ഉസ്ബെക്ക് ഭീകരരും നാല് പ്രദേശവാസികളും ഉള്‍പ്പെടും.ഹൊസ്ക്കിയ ഗ്രാമത്തിലെ രണ്ട് പ്രദേശവാസികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2013 തുടങ്ങിയ ശേഷം അമേരിക്ക നടത്തുന്ന അഞ്ചാമത്തെ ആക്രമണമാണിത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ആക്രമണ പരമ്പരകള്‍ നടത്തുന്ന ഭീകരരുടെ ശക്തികേന്ദ്രമാണ് ദക്ഷിണ വസീരിസ്ഥാന്. യു എസ് വിമാനങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ പാക് താലിബാന് ഉന്നത നേതാവ് ഹക്കിമുല്ല മെഹ്സൂദിന്റെ അടുത്ത ബന്ധു തൂഫാന് എന്നറിയപ്പെടുന്ന മാലി മുഹമ്മദ് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭീകരരുടെ മൂന്ന് താവളങ്ങളിലേക്ക് 10 മിസെയിലുകളാണ് തൊടുത്തത്. ജനുവരി മൂന്നിന് നടത്തിയ ആക്രമണത്തില്‍ താലിബാന്റെ പ്രമുഖ നേതാവ് മുല്ലാ നസീര്‍ ഉള്‍പ്പെടെ 12 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് തൂഫാന് അടക്കം 17 പേര് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: