Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പൂജാരക്ക്‌ ഡബിള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2013, 09:17 pm IST
in Cricket

രാജ്കോട്ട്‌: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ച മധ്യനിര ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ കര്‍ണാടകക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗരാഷ്‌ട്ര കൂറ്റന്‍ ലീഡ്‌ സ്വന്തമാക്കി. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ സൗരാഷ്‌ട്ര രണ്ടാം ഇന്നിംഗ്സില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 463 റണ്‍സെടുത്തിട്ടുണ്ട്‌. 261 റണ്‍സുമായി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും 70 റണ്‍സുമായി ഷെല്‍ഡണ്‍ ജാക്സണുമാണ്‌ ക്രീസില്‍. സൗരാഷ്‌ട്രയുടെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറായ 469 റണ്‍സിനെതിരെ കര്‍ണാടകയുടെ ഒന്നാം ഇന്നിംഗ്സ്‌ 396 റണ്‍സിന്‌ അവസാനിച്ചിരുന്നു. ഇതോടെ 73 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ്‌ ലീഡും സൗരാഷ്‌ട്ര സ്വന്തമാക്കിയിരുന്നു. ഒരു ദിവസവും ഒമ്പത്‌ വിക്കറ്റും ബാക്കിനില്‍ക്കേ സൗരാഷ്‌ട്രക്ക്‌ ആകെ 536 റണ്‍സിന്റെ ലീഡുണ്ട്‌. ഇതോടെ ഒന്നാം ഇന്നിംഗ്സ്‌ ലീഡിന്റെ കരുത്തില്‍ സൗരാഷ്‌ട്ര സെമിയിലേക്ക്‌ യോഗ്യത നേടി.

നാലാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച സൗരാഷ്‌ട്രക്ക്‌ ആദ്യ വിക്കറ്റ്‌ പെട്ടെന്ന്‌ നഷ്ടമായി. 7 റണ്‍സെടുത്ത ഷിതാന്‍ഷു കൊടക്കിനെ അപ്പണ്ണയുടെ പന്തില്‍ ഗൗതം പിടിച്ച്‌ പുറത്താക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സാഗര്‍ ജോഗിയാനിക്കൊപ്പം ഇന്ത്യന്‍താരം ചേതേശ്വര്‍ പൂജാര ഒത്തുചേര്‍ന്നതോടെ സൗരാഷ്‌ട്ര വീണ്ടും പിടിമുറുക്കി. സ്കോര്‍ 115-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിക്കാന്‍ കര്‍ണാടകക്ക്‌ കഴിഞ്ഞത്‌. 70 റണ്‍സെടുത്ത ജോഗിയാനിയെ ഗൗതത്തിന്റെ ബൗളിംഗില്‍ രാഹുല്‍ പിടികൂടി. സ്കോര്‍ 220-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും സൗരാഷ്‌ട്രക്ക്‌ നഷ്ടമായി. 47 പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറിയും ഒരു സിക്സറുമടടക്കം 31 റണ്‍സെടുത്ത ജയ്ദേവ്‌ ഷായെ ശരത്തിന്റെ പന്തില്‍ പകരക്കാരനായി ഇറങ്ങിയ കെ.കെ. നായര്‍ പിടികൂടി. പിന്നീട്‌ ഷെല്‍ഡണ്‍ ജാക്സണില്‍ മികച്ച പങ്കാളിയെ കിട്ടിയ പൂജാര കത്തിക്കയറി. ഏകദിന ശൈലിയില്‍ ബാറ്റ്‌ വീശിയ പൂജാര കര്‍ണാടക ബൗളര്‍മാരെ അടിച്ചുപറത്തി. ഇതിനിടെ സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയും പൂജാര സ്വന്തമാക്കി. സൗരാഷ്‌ട്ര സ്കോര്‍ 382 റണ്‍സിലെത്തിയപ്പോഴാണ്‌ പൂജാര തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്‌. അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ മധ്യപ്രദേശിനെതിരെയും പൂജാര രണ്ടാം ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. നാലാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 275 പന്തുകളില്‍ നിന്ന്‌ 40 ബൗണ്ടറികളും ഒരു സിക്സറുമടക്കം 261 റണ്‍സുമായാണ്‌ പൂജാര ക്രീസില്‍ നില്‍ക്കുന്നത്‌. ഈ സീസണില്‍ പൂജാരയുടെ രണ്ടാം ഡബിള്‍ സെഞ്ച്വറിയാണിത്‌.

ജംഷഡ്പൂരില്‍ നടന്ന മത്സരത്തില്‍ ഝാര്‍ഖണ്ഡിനെതിരെ നേടിയ ഒന്നാം ഇന്നിംഗ്സ്‌ ലീഡിന്റെ കരുത്തില്‍ പഞ്ചാബും സെമി യോഗ്യത ഏറെക്കുറെ ഉറപ്പാക്കി. ഝാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറായ 401 റണ്‍സിനെതിരെ പഞ്ചാബ്‌ ഒന്നാം ഇന്നിംഗ്സില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 435 റണ്‍സെടുത്തു. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേ പഞ്ചാബിന്‌ 34 റണ്‍സിന്റെ ലീഡുണ്ട്‌. 131 റണ്‍സ്‌ നേടിയ ജീവന്‍ജ്യോത്‌ സിംഗിന്റെയും 151 റണ്‍സ്‌ നേടി പുറത്താകാതെ നില്‍ക്കുന്ന തരുവര്‍ കോഹ്ലിയുടെയും കരുത്തിലാണ്‌ പഞ്ചാബ്‌ ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌ സ്വന്തമാക്കിയത്‌. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിനെ കീഴടക്കി സര്‍വ്വീസസ്‌ സെമിയില്‍ പ്രവേശിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

India

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

India

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.