പള്ളുരുത്തി: കൊച്ചി തുറമുഖ ട്രസ്റ്റ് സ്റ്റീവ് ഡോറിംഗ് രംഗത്തേക്ക് കടക്കുന്നു. ഇപ്പോള്‍ സ്വകാര്യകമ്പനികള്‍ ചെയ്തുവരുന്ന സ്റ്റീവ് ഡോറിംഗ് ജോലികള്‍ തുറമുഖ ട്രസ്റ്റിന്റെ കീഴില്‍ ചെയ്യുന്നതിന് പോര്‍ട്ട് ട്രസ്റ്റ് ബോര്‍ഡ് യോഗം തീരുമാനിച്ചു. ആദ്യഘട്ടമെന്നനിലയില്‍ പേഴ്സണല്‍ ബാഗേജ് കാര്‍ഗോയുടെ സ്റ്റീവ് ഡോറിംഗ് ജോലികള്‍ തുറമുഖ ട്രസ്റ്റ് നേരിട്ടു നിര്‍വഹിക്കും. തുറമുഖത്തെ തൊഴിലാളിയൂണിയനുകള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടു വരുന്ന കാര്യമാണിത്. തുറമുഖത്തെ ട്രാഫിക്ക് മാനേജര്‍ക്ക് സ്റ്റീവ് ഡോറിംഗ് ലൈസന്‍സ് ഉള്ളതിനാല്‍ ഇത്തരം ജോലികള്‍ നേരിട്ടു നിര്‍വ്വഹിക്കുന്നതിന് നിയമപരമായി തടസ്സങ്ങളില്ല. നഷ്ടത്തിലോടുന്ന കൊച്ചി തുറമുഖത്തിന്റെ വരുമാനം കൂട്ടുന്നതിന് സ്റ്റീവ് ഡോറിംഗ് ജോലികള്‍ കൂടി തുറമുഖ ട്രസ്റ്റ് ഏറ്റെടുക്കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. തുടക്കമെന്ന നിലയില്‍ ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് തീരുമാനം. ഇതിനായി തുറമുഖത്ത് കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനില്‍ പ്രത്യേക സംവിധാനങ്ങള്‍ ജോലിചെയ്യുന്നവരുടെ ബന്ധുക്കള്‍ക്ക് നാട്ടിലേക്ക് കപ്പല്‍ വഴി അയക്കുന്ന സാധനങ്ങള്‍ നാട്ടില്‍ കൃത്യസമയത്ത് കിട്ടുന്നില്ലെന്ന പരാതി നിരന്തരമായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. ഇത്തരം സാഹചര്യം മുന്‍നിര്‍ത്തിയാണ് വിദേശത്ത് നിന്നെത്തുന്ന ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് തുറമുഖ ട്രസ്റ്റ് നേരിട്ട് സ്റ്റീവ് ഡോറിംഗ് സംവിധാനത്തിലേക്ക് കടക്കുന്നത്. വിദേശത്തുനിന്നും കയറ്റിവിടുന്ന ചരക്കുകള്‍ മാസങ്ങള്‍ വൈകിയാണ് മേല്വിലാസക്കാരന് ലഭിക്കുന്നത്. കൊച്ചിതുറമുഖത്ത് എത്തിച്ചേരുന്ന ചരക്കുകള്‍ കസ്റ്റംസ് പരിശോധനക്കും മറ്റുമായി ഏറെ സമയം നഷ്ടപ്പെടുത്തുന്നു. ഒരു മാസം 150 ലേറെ കണ്ടെയ്നറുകളാണ് പേഴ്സനല്‍ ബാഗ്ഗേജുമായി തുറമുഖത്ത് എത്തുന്നത്. കേരളത്തില്‍ ഏതുവിലാസക്കാരനും വീടുകളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: