കൊച്ചി: എറണാകുളം നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണങ്ങളും വൃത്തിഹീനമായ പരിസരങ്ങളും കണ്ടെത്തി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കലൂരിലെ മീനൂസ് റെസ്റ്റോറന്റ്, ഇടപ്പള്ളി മാര്‍ക്കറ്റ് റോഡിലെ ഹോട്ടല്‍ സിയോന്‍, ഇടപ്പള്ളി ബിടിഎസ് റോഡിലെ ഹോട്ടല്‍ പാലസ്, ഹൈസ്കൂള്‍ ജംഗ്ഷനിലെ കാപ്സിക്കൊഹോട്ടല്, നിള റെസ്റ്റോറന്റ്, ജെ.ഇ.റെസ്റ്റോറന്റ് (ഇടപ്പള്ളി), പാലാരിവട്ടത്തെ പോളക്കുളത്ത് ടൂറിസ്റ്റ് ഹോം, ഹോട്ടല്‍ ആഗ്ര എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
ഇതില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ അടുക്കള പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ മീനൂസ്, സിയോന്‍, പാലസ്, കാപ്സിക്കൊ എന്നീ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. തീരെ ശുചിത്വമില്ലാതെയും മേല്‍ക്കുരയില്‍ മാലിന്യം കെട്ടിക്കിടക്കുന്നതുമായികണ്ട ജെഇ റെസ്റ്റോറന്റ് അടച്ചുപൂട്ടി 48 മണിക്കൂറിനകം ന്യൂനതകള്‍ പരിഹരിക്കാന്‍ സ്ക്വാഡ് നിര്‍ദ്ദേശം നല്കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.കെ.തമ്പി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബി.ശശികുമാര്‍, വി.കെ.ദിനേശന്, മന്മഥന്, ജോണ്‍ ദേവസ്യ, എ.നൗഷാദ്, തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭയുടെ ആരോഗ്യ വകുപ്പ് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് ടി.കെ.അഷറഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: