നെടുമ്പാശ്ശേരി: ജനങ്ങളെ വിശ്വസിക്കാത്ത നേതൃത്വത്തെ ജനങ്ങളും വിശ്വസിക്കില്ലെന്ന സത്യം തലപ്പത്തുള്ളവര്‍ പലപ്പോഴും വിസ്മരിക്കുന്നതായി ശ്രീ ശ്രീ രവിശങ്കര്‍. നെടുമ്പാശ്ശേരിയില്‍ നടന്ന അന്താരാഷ്ട്രനേതൃത്വ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിബദ്ധതയോടെ ജനങ്ങളെ കരുതാത്ത നേതൃത്വം നാടിന് ആപത്താണ്. ദല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗ സംഭവത്തിലെ ഒന്നാം പ്രതി മദ്യമാണെന്ന സത്യം വിസ്മരിക്കപ്പെടുന്നു. മനുഷ്യനെ മാനുഷികമായും ശാരീരികമായും തെറ്റിക്കുന്നത് മദ്യലഹരിയാണ്. ദല്‍ഹിയില്‍ സംഭവിച്ചതും ഇതാണ്. അവിടെ പ്രതികരിക്കാന്‍ ആരും നേതാക്കളെ അന്വേഷിച്ചില്ലെന്ന യാഥാര്‍ത്ഥ്യം നേതൃത്വങ്ങള്‍ വിസ്മരിക്കരുത്. സ്വയം പ്രതിരോധിക്കുന്ന സ്ഥിതി വിശേഷമാണ് ദല്‍ഹിയില്‍ കാണാന്‍ കഴിഞ്ഞത്. വോട്ടു ബാങ്കുകള്‍ നോക്കി സാമൂഹ്യവിരുദ്ധരെ വളര്‍ത്തുന്നവരാണ് ഏറ്റവും വലിയ രാജ്യ ദ്രോഹികളെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ ശ്രീ പുരസ്കാരം സോണി റോയിക്ക് സമര്‍പ്പിച്ചു. ടോണി ലെനര്‍ട്ട് പ്രഹ്ലാദ് കസ്തൂരി, ദേബാശിഷ് ചാറ്റര്‍ജി, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ ലോകത്തെ ആദ്യ ആര്‍ട്ട് ഓഫ് ലിവിംഗ് ഗ്രാമമായ കൂവപ്പടി തോട്ടുവയില്‍ പെരിയാറിന്റെ തീരത്ത് പണിതുയര്‍ത്തിയ ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തിന്റെ ഉദ്ഘാടനം ശ്രീ ശ്രീ രവിശങ്കര്‍ നിര്‍വഹിച്ചു. ഇന്നലെ ഉച്ചക്ക് 12.30 നാണ് ഗുരുജി ആത്മീയ ഗ്രാമത്തിലെത്തിയത്. കേരളത്തിലെ ആദ്യ ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമമാണ് പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നത്. 2011 ഫെബ്രുവരി 13 ന് ശ്രീ ശ്രീ രവിശങ്കര്‍ തന്നെയാണ് ആശ്രമ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. പതിനൊന്ന് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയായ ഇവിടെ ബംഗളൂരു ആശ്രമത്തിലുള്ള മുഴുവന്‍ സൗകര്യങ്ങളും ഉണ്ട്. 62 സെന്റ് സ്ഥലത്താണ് ആശ്രമം സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: