കൊച്ചി: നേതാവാകാന്‍ ആഗ്രഹിക്കുന്നവര്‍ മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാനുള്ള സന്മനസ്സ് കാണിക്കണമെന്ന് സ്പീക്കര്‍ ജി. കാര്ത്തികേയന്. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അമൃത സ്കൂള്‍ ഓഫ് ബിസിനസ്സിന്റെ ആഭിമുഖ്യത്തില്‍ അസ്ര്ത സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മിറ്റ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധാരണ സാഹചര്യത്തില്‍ അതിനിര്‍ണ്ണായകമായ തിരുമാനം എടുക്കുവാന്‍ കഴിയുന്നത് ലീഡര്‍ഷിപ്പിന്റെ ഗുണങ്ങളില്‍ ഒന്നാണ്. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ആര്‍ക്കും നേത്യത്വപാഠവത്തില് എത്താം. എന്നാല്‍ യഥാര്‍ത്ഥ നേത്യപാടവം വിജയിക്കുന്നത് സമൂഹത്തില്‍ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയുമ്പോഴാണ്. അസാധാരണമായ നേത്യപാടവത്തിലൂടെ ലോകത്തിന്റെ മുഴുവനും ആരാധനാപാത്രമാകാന്‍ കഴിഞ്ഞ മാതാഅമ്യതാനന്ദമയിദേവി ലീഡര്‍ഷിപ്പിന്റെ ഏറ്റവും വലിയ മാത്യകയാണെന്നും അദ്ദേഹം പറഞ്ഞു.
മാതാ അമ്യതാനന്ദമയീ മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള കഴിവ് നമുക്ക് ഉണ്ടാകണമെങ്കില്‍ നമ്മളെ തന്നെ സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ടായിരിക്കണം. എല്ലാവരിലും അനന്തമായ കഴിവുകള്‍ ഉണ്ട്. എല്ലാ വികാരചിന്തകളേയും അടക്കി മനസ്സിനെ സ്വയം നിയന്ത്രിച്ചാല്‍ മാത്രമേ നല്ലൊരു നേതാവാകാന്‍ കഴിയുകയുള്ളുവെന്നു സ്വാമി പറഞ്ഞു.
മലയാളം യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ കെ.ജയകുമാര്‍, ഡോ:ദേബാശിഷ്ചാറ്റര്ജി, വിഗാര്‍ഡ് ഗ്രൂപ്പ് വൈസ്ചെയര്‍മാന്‍ കൊച്ചൗസേപ്പ്ചിറ്റിലപ്പിള്ളി, അമൃത വിശ്വവിദ്യാപീഠം റജിസ്ട്രാര്‍ ഡോ:എസ്.ക്യഷ്ണമൂര്‍ത്തി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, അമൃത സ്കൂള്‍ ഓഫ് ബിസിനസ് പ്രിന്‍സിപ്പല്‍ പ്രൊഫ.സുനന്ദമുരളീധരന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രായോഗിക ജീവിതത്തിലൂടെ ഒരു വ്യക്തി ആര്‍ജ്ജിക്കുന്ന കഴിവുകളാ യിരിക്കണം തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നു കെ.ജയകുമാര്‍ ഐഎഎസ് പറഞ്ഞു.
സ്വയം തിരിച്ചറിയുന്നവനേ യഥാര്‍ത്ഥ നേതാവാകാന്‍ കഴിയു. ആത്മവിശകലനം നടത്തുകയും, ആത്മവിശ്വാസം നേടിയെടുക്കുകയും ചെയ്യാന്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കണമെന്ന് ഡോ:ദേബാശിഷ്ചാറ്റര്ജി പറഞ്ഞു. ശുഭാപ്തിവിശ്വാസവും എല്ലാം തനിക്കു ചെയ്യാന്‍ കഴിയുമെന്ന ദൃഢനിശ്ചയവുമുണ്ടെങ്കില്‍ നല്ലൊരു നേതാവാകാന്‍ കഴിയുമെന്ന് കൊച്ചൗസേ പ്പ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: