കൊച്ചി: പാറഖനനം, മണല്‍ഖനനം, മണ്ണുഖനനം തുടങ്ങിയവ നടത്തും മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന സുപ്രീകോടതി ഉത്തരവ് ലംഘിച്ച് കേരളത്തില്‍ ഖാനനത്തിന് അനുവാദം നല്കിയ സര്‍ക്കാര്‍ നടപടി കോടതി അലക്ഷ്യമാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ആരോപിച്ചു. സുപ്രീകോടതി ഉത്തരവിനെ ലംഘിച്ച് പാറമട ലോബികള്‍ക്ക് അനുകൂലമായി ഉത്തരവ് ഇറക്കാന്‍ വിസമ്മതിച്ച വകുപ്പ് സെക്രട്ടറിയെ മാറ്റിയാണ് സര്‍ക്കാരിന് ഓശാന പാടുന്ന പുതിയ ഉദ്യോഗസ്ഥനെക്കൊണ്ട് നിയമ വിരുദ്ധ ഉത്തരവ് ഇറക്കിയിട്ടുള്ളത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാലാവധി കഴിഞ്ഞ സംസ്ഥാനത്തെ മുഴുവന്‍ ക്വാറികളും പ്രവര്‍ത്തിക്കുവാന്‍ പരിസ്ഥിതി ആഘാതപഠനം നിര്‍ബന്ധമായും നടത്തിയിരിക്കേണ്ടതാണ്. കേരളത്തില്‍ പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള ഏജന്‍സികള്‍ നിലവിലില്ല. പശ്ചിമഘട്ടം തകര്‍ക്കുന്ന ക്വാറി മാഫിയാകള്‍ക്കുവേണ്ടി സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാലാവധി കഴിഞ്ഞ സംസ്ഥാനത്തെ മുഴുവന്‍ ക്വാറികളും പ്രവര്‍ത്തിക്കുവാന്‍ പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമായും നടത്തിയിരിക്കേണ്ടതാണ്. കേരളത്തില്‍ പരിസ്ഥിതി ആഘാതപഠനം നടത്താനുള്ള ഏജന്‍സികള്‍ നിലവിലില്ല. പശ്ചിമഘട്ടം തകര്‍ക്കുന്ന ക്വാറി മാഫിയകള്‍ക്കുവേണ്ടി സുപ്രീം കോടതി ഉത്തരവും ലംഘിച്ചവര്‍ക്കെതിരെ സമിതി നിയമന നടപടികളുമായി മുന്നോട്ടുപോകും. കാലഹരണപ്പെട്ട എംഎംആര്‍ ആക്ടിന്റെ ഭാഗമായി കേരളത്തിന്റെ പൊതു സമ്പത്ത് കൊള്ളയടിക്കുന്ന ക്വാറി മാഫിയയും ഭരണ നേതൃത്വവും തമ്മിലുള്ള അവിശുദ്ധബന്ധം പശ്ചിമഘട്ടത്തിന്റെ നിലനില്പിന് ഭീഷണിയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ജനവഞ്ചന നടത്തിക്വാറി, മണല്‍, മണ്ണ്, മാഫിയ കളെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സമിതി ഭാരവാഹികളായ ജോണ്‍ പെരുവന്താനം പ്രൊഫ.എസ്.സീതാരാമന് എന്നിവര്‍ പത്ര പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: