പള്ളുരുത്തി: വാടകകെട്ടിടത്തില് മരണം വരെ കച്ചവടം നടത്താന്‍ അവകാശം നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ ആവശ്യപ്പെട്ടു. ഏകോപനസമിതി പള്ളുരുത്തി യൂണിറ്റ് സ്ഥാപിച്ച വ്യാപാര ഭവന്റെ ഉദ്ഘാടനത്തോടനു ബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലോചിതമായിവാടക പരിഷ്ക്കരിക്കുന്നതിനോട് കച്ചവടക്കാര്‍ എതിരല്ല. എന്നാല്‍ അന്‍പതുവര്‍ഷത്തോളം കച്ചവടം ചെയ്തിട്ട് ഒരുനാള്‍ ഇറങ്ങണമെന്ന് പറയുന്നത് അനുവദിക്കാനാവില്ല, അദ്ദേഹം പറഞ്ഞു. പള്ളുരുത്തി യൂണിറ്റ് പ്രസിഡന്റ് ടി.വി.വിജയന് അദ്ധ്യക്ഷതവഹിച്ചു. മന്ത്രി കെ.ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കില്ലെന്ന് മന്ത്രിസഭ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വാടകയില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ വ്യാപാരികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ കെ.പി.ദേവാനന്ദ്, ഡോ.എം.ജയപ്രകാശ്, പി.എ.എ.ഇബ്രാഹിം, പി.സി.ജേക്കബ്ബ്, ജോര്‍ജ്ജ് വര്‍ഗീസ്, ടി.ബി.നാസര്‍, ടി.കെ.അഷറഫ്, കെ.ജെ.സോഹന്‍, ആര്.ത്യാഗരാജന്, അഡ്വ.കെ.എന്‍.സുനില്‍കുമാര്‍, വി.എ.ശ്രീജിത്ത്, തമ്പി സുബ്രഹ്മണ്യം, അഡ്വ.സുനില ശെല്വന്, കെ.എം.പുരുഷോത്തമറാവു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: