ന്യൂദല്‍ഹി: പ്രായപൂര്‍ത്തി നിശ്ചയിക്കുന്ന വയസില്‍ 18ല്‍ നിന്നും 16ലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ ചെയ്യുന്നത് 16നും 18നും ഇടയിലുള്ള കുട്ടികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ദല്‍ഹിയിലെ സംഭവത്തിനുശേഷമാണ് പ്രായപരിധിയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ദല്‍ഹി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 17 കാരന്റെ ശിക്ഷ സംബന്ധിച്ച് ചില വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. കുറ്റക്കാരില്‍ പെണ്‍കുട്ടിയോട് അതിക്രൂരമായി പെരുമാറിയത് 17 കാരന് തന്നെയാണെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നടത്തുന്ന പീഡനക്കേസുകളില്‍ 188ശതമാനം വര്‍ധനവുണ്ടായതാണ് എന്‍സിആര്‍ബി പറയുന്നത്. കൊള്ളയേക്കാളും മറ്റ് കുറ്റകൃത്യങ്ങളെക്കാളും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പീഡനക്കേസുകളാണെന്നും പ്രായപൂര്‍ത്തിയാകാത്തവരാണ് ഇതില്‍ കുറ്റക്കാരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ടിട്ടുള്ള പീഡനക്കേസുകളില്‍ 34ശതമാനം വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീധനമരണത്തില്‍ 63.5ശതമാനവും, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 53.53ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളില്‍ പറയുന്നത്.
2011ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 64ശതമാനം ജുവനെയില്‍ കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ടിരിക്കുന്നത് 16നും 18നും ഇടയില്‍ പ്രായമുള്ളവരാണ്. 2011ല്‍ 33,887 കുട്ടികളെയാണ് കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ 1211 കുട്ടികള്‍ ഏഴിനും 12നും ഇടയില്‍ പ്രായമുള്ളവരാണ്. 11,019 പേര് 12നും 16നും ഇടയില്‍ പ്രായമുള്ളവരും, 21,657 പേര് 16നും 18നും ഇടയില്‍ പ്രായമുള്ളവരാണെന്നും പറയുന്നു. 2011ല്‍ ദല്‍ഹിയില്‍ മാത്രം 925 ആണ്കുട്ടികളെയാണ്കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ 567 പേര് 16നും 18നും ഇടയില്‍ പ്രായമുള്ളവരാണ്. 2011 ല്‍ അറസ്റ്റ് ചെയ്യപ്പെട്ട കുട്ടികളില്‍ 5.7ശതമാനം ഭവനങ്ങള്‍ ഇല്ലാത്തവരാണ്. മറ്റുള്ളവര്‍ സ്വന്തം വീടുകളിലും ബന്ധുക്കളുടെ വീടുകളിലും താമസിക്കുന്നവരാണ്. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുറ്റവാളികളില്‍ 57ശതമാനവും പാവപ്പെട്ട വീടുകളില്‍ നിന്നും ഉള്ളവരാണ്. വിദ്യാഭ്യാസത്തിന്റെ അഭാവവും, മറ്റ് ഘടകങ്ങളും ഇവരെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛണ്ഡീഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം ജുവനെയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2011 ല്ഏതാണ്ട് 70ശതമാനം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: