ഇസ്ലാമാബാദ്: ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് മൊബെയില്‍ ഫോണുകള്‍ വലിയ ഘടകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക്. ഭീകരവാദത്തിന്റെ മുഖ്യ ആയുധമായിട്ടാണ് മൊബെയില്‍ഫോണുകള്‍ ഉപയോഗിക്കുന്നത്. മുഹറത്തിനോടനുബന്ധിച്ച് മൊബെയില്‍ ഫോണുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയത് ആക്രമണങ്ങള്‍ തടയുന്നതിന് സഹായകമായെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഉണ്ടായിട്ടുള്ള മിക്ക ബോംബ് സ്ഫോടനങ്ങളും നിയന്ത്രിച്ചത് മൊബെയില്‍ ഫോണ്‍ വഴിയാണ്. നിയമവിരുദ്ധമായി മൊബെയില്‍ഫോണുകളും, സിംകാര്‍ഡുകളും നല്‍കുന്നത് നിരോധിക്കുവാന്‍ ചില നിയമങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2012ല്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ 1000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഏതാണ്ട് 2500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: