കൊല്ലം: പോലീസുകാരനായ ഭര്‍ത്താവ് പണവുമായി മുങ്ങിയതിനെ തുടര്‍ന്ന് അര്‍ബുദരോഗിയായ വീട്ടമ്മ നീതിതേടി അലയുന്നു. കൊട്ടാരക്കര വിലങ്ങറ കാക്കത്താനം ജയന്ഭവനില് സുമംഗല(51)യാണ് മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ കൂടിയായ ഭര്‍ത്താവ് ശ്രീധരനെതിരെ പാരാതിയുമായി രംഗത്തെത്തിയത്.
രണ്ടുമക്കളും അകാലത്തില്‍ മരിച്ച ആ അമ്മ ഇപ്പോള്‍ തന്നെ കാര്‍ന്നുതിന്നുന്ന അര്‍ബുദത്തോടു പോരാടുമ്പോള്‍തന്നെ അനാതത്വത്തിന്റെ ഭാണ്ഡവും പേറുകയാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 74,000 രൂപയുമായി കടന്നുകളഞ്ഞ ഭര്‍ത്താവിനെപ്പറ്റി യാതൊരു വിവരവുമില്ലെന്ന് സുമംഗലം പറയുന്നു. കൊട്ടാരക്കര പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ആദ്യഭര്‍ത്താവ് മരിച്ചതിനേത്തുടര്ന്നാമ് സുമംഗല ശ്രീധരനുമൊത്ത് ജീവിതമാരംഭിച്ചത്. ഇവരുടെ ആദ്യഭര്‍ത്താവിലുണ്ടായ മകന് ജയന്(21) ഗോവയില്‍ വാഹനാപകടത്തില്‍ മരിച്ചു.
ശ്രീധരനിലുണ്ടായ മകല്‍ ജയന്തി(19) ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചു. മകളെ ഭര്‍ത്താവും അയാളുടെ ആദ്യഭാര്യയിലുള്ള മകനും ചേര്‍ന്ന് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് സുമംഗല ആരോപിക്കുന്നു. സുമംഗലയുടെ അമ്മയുടെ ഓഹരിയിലുള്ള വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ശ്രീധരന്റെ ശല്യം മൂലം അമ്മ ഇവിടെനിന്നു താമസം മാറി. സര്‍വീസിലിരിക്കെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ മകനുമൊത്തായിരന്നു ശ്രീധരന്റെ താമസം.
താന്‍ മരിച്ചുകിട്ടാനായി തന്നെ കേള്‍ക്കെ ഉറക്കെ പ്രാര്‍ത്ഥിക്കുന്നതും പ്രാകുന്നതും ഭര്‍ത്താവിന്റെ പതിവായിരുന്നെന്നു പറഞ്ഞ് സുമംഗല പൊട്ടിക്കരഞ്ഞു. പണവുമായി കഴിഞ്ഞ 23ന് ഭര്‍ത്താവ് മുങ്ങിയശേഷം അയാള്‍ കടം വാങ്ങിക്കൂട്ടിയവരെല്ലാം വീട്ടില്‍വന്നു നിരന്തരം ശല്യപ്പെടുത്തുന്നു. ഇഞ്ചിഞ്ചായി കാര്‍ന്നുതിന്നുന്ന മാരകരോഗത്തിന്റെ ശസ്ത്രക്രിയയ്ക്കായി നുള്ളിപ്പെറുക്കി സൂക്ഷിച്ചതത്രയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ പകച്ചുനില്‍ക്കുകയാണ് വീട്ടമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: