ഇസ്ലാമാബാദ്: അല്‍ഖ്വയ്ദയും യുഎസും തമ്മിലുള്ള യുദ്ധം അവസാനിച്ചത് ലാദനിലാണ്. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മരണം പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കുന്നതിനു തന്നെ കാരണമായി. ലാദന്റെ വധം സംബന്ധിച്ച റിപ്പോര്‍ട്ട് ഏതാണ്ട് പൂര്‍ത്തിയായ അവസ്ഥയിലാണ്. പാക്കിസ്ഥാന് ജുഡീഷ്യല്‍ കമ്മീഷന് ഈ റിപ്പോര്‍ട്ട് അതീവ രഹസ്യമായി സമര്‍പ്പിച്ചുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തില്ലെന്ന് പാക് അധികൃതരും വ്യക്തമാക്കി.
2011 മെയ് രണ്ടിനാണ് അബോട്ടാബാദിലെ ഒളിത്താവളത്തില്‍ യുഎസ് സൈന്യം ലാദനെ വധിച്ചത്. പതിനെട്ട് മാസങ്ങള്‍ക്ക് മുമ്പാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഇന്നിപ്പോ ലാദന്റെ മരണത്തിന് രണ്ട് കൊല്ലം തികയാന്‍ പോകുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ ചരിത്രത്തെ ഏറ്റവുമധികം അമ്പരപ്പിച്ച സംഭവമായിരിക്കും ലാദന് വധം. ആ ചരിത്രത്തിന്റെ അവസാന എപ്പിസോഡാണ് ഇന്നലെ പാക്ക് അന്വേഷണക്കമ്മീഷന് ഇന്നലെ പൂര്‍ത്തിയാക്കിയത്.
രഹസ്യ റെയ്ഡിലൂടെയാണ് യുഎസ് സൈന്യം ലാദനെ വധിച്ചതെങ്കില്‍ അന്വേഷണത്തിന് പരസ്യമായി അഞ്ചംഗ സമിതിയെയാണ് പാക്ക് സര്‍ക്കാര്‍ നിയോഗിച്ചത്. പ്രസിഡന്റ് എന്ന നിലയില്‍ ബരാക് ഒബാമയുടെ ഏറ്റവും വലിയ വിജയമായിരുന്നു ലാദന് വധമെന്ന് അവകാശപ്പെടുമ്പോഴും വധത്തിന് പിന്നിലെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയില്ലാതെയാണ് പാക്ക് ഭരണകൂടും ഇപ്പോഴും. മരണം വരെ എങ്ങനെ ലാദന് രഹസ്യമായി അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞുവെന്ന് അന്വേഷിക്കണമെന്നായിരുന്നു പാര്‍ലമെന്റിന്റെ ആവശ്യം. സ്വതന്ത്ര അന്വേഷണത്തിനായിരുന്നു സമിതിയെ നിയോഗിച്ചത്.
ലാദന് ഒളിവില്‍ കഴിയുന്ന വിവരം പാക്ക് സര്‍ക്കാരിന് അറിയാമെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ ആരോപണം നിഷേധിക്കുക മാത്രമല്ല, അമേരിക്കയുടെ സൈനിക നടപടിയെ അംഗീകരിക്കാന്‍ പാക്ക് അധികൃതര്‍ തയ്യാറായതുമില്ല.
റിട്ട.ജഡ്ജ് ജാവേദ് ഇക്ബാലായിരുന്നു അന്വേഷണ കമ്മീഷന്റെ ചെയര്മാന്. പാക്ക് പ്രധാനമന്ത്രി രാജാപര്‍വേസ് അഷ്റഫിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് അതീവ രഹസ്യമായി സൂക്ഷിക്കാനും പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തേണ്ടെന്നും തീരുമാനിച്ചത് പര്‍വേസ് തന്നെയാണ്. എന്നാല്‍ റിപ്പോര്‍ട്ടിലെ ചില വിവരങ്ങളെങ്കിലും പുറത്തുവിടുമെന്നാണ് പ്രതീക്ഷയെന്ന് നിരീക്ഷകര്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലാദന്റെ മൃതദേഹം കടലില്‍ സംസ്കരിക്കുന്നതിനു മുമ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥരേയും, സൈനിക ഉദ്യോഗസ്ഥരേയും കമ്മീഷന് ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: